ബെസ്റ്റ് ആക്ടര്‍ എന്ന ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച സംവിധായകനാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. മമ്മൂട്ടി നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. എ.ബി.സി.ഡി, ചാര്‍ലി, നായാട്ട് എന്നീ സിനിമകളെല്ലാം വലിയ ശ്രദ്ധ നേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമകളായിരുന്നു.
താനൊരു എഴുത്തുക്കാരനല്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു. ജീവിതത്തില്‍ കഥയോ കവിതയോ താന്‍ എഴുതിയിട്ടില്ലെന്നും സ്‌ക്രിപ്റ്റ് താന്‍ പറയുമ്പോള്‍ ആരെങ്കിലും അത് എഴുതിയെടുക്കാറാണ് പതിവെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.
താന്‍ വലിയൊരു മോഹന്‍ലാല്‍ ഫാന്‍ ആണെന്നും ആ കാര്യം മമ്മൂട്ടിക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെസ്റ്റ് ആക്ടറിനുശേഷം മോഹന്‍ലാല്‍ ചിത്രം താന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന താരത്തെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് തനിക്കില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.
‘ഞാന്‍ ഒരു എഴുത്തുകാരനല്ല. ജീവിതത്തില്‍ കഥയോ കവിതയോ ഞാന്‍ എഴുതിയിട്ടില്ല. ഞാനിപ്പോഴും പേപ്പറില്‍ ഒരക്ഷരംപോലും എഴുതാറില്ല. സ്‌ക്രിപ്റ്റ് ഞാന്‍ പറയും, ആരെങ്കിലും അത് കുറിച്ചെടുക്കും, അത്രമാത്രം.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് ഞാന്‍. ആ കാര്യം മമ്മൂക്കയ്ക്കും നന്നായി അറിയാം. ബെസ്റ്റ് ആക്ടറിനുശേഷം മോഹന്‍ലാല്‍ ചിത്രം ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്‍ അതൊന്നും നടന്നില്ല. ഇപ്പോള്‍ ആ താരത്തെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള കോണ്‍ഫിഡെന്‍സ് എനിക്കില്ല,’ മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.