സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
national news
സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 5:03 pm

മുംബൈ: സെല്‍ഫിയെടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് നവദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ കവാടിലാണ് സംഭവമുണ്ടായത്.

താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന്‍ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്.

പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് വ്യത്യസ്ത അപകട മരണ റിപ്പോര്‍ട്ടുകള്‍ (എ.ഡി.ആര്‍) ഫയല്‍ ചെയ്തിട്ടുണ്ടെന്നും വാദ്വാനി പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു.

Content Highlights: Married Couple, Friend Drown In Maharashtra River While Clicking Selfies