നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹമത് പറയില്ല; മമ്മൂട്ടിയെക്കുറിച്ച് മഖ്ബൂല്‍ സല്‍മാന്‍
Entertainment
നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹമത് പറയില്ല; മമ്മൂട്ടിയെക്കുറിച്ച് മഖ്ബൂല്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st March 2021, 6:42 pm

മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അദ്ദേഹത്തിന്റെ സഹോദരപുത്രനും നടനുമായ മഖ്ബൂര്‍ സല്‍മാന്‍. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഖ്ബൂല്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത്.

കണ്ട സിനിമകള്‍ക്ക് ഇരുന്ന് അഭിപ്രായം പറഞ്ഞു തരുന്ന ആളല്ല മമ്മൂട്ടിയെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് അത് പ്രകടമാവുമെന്നും മഖ്ബൂല്‍ പറയുന്നു.

‘ഇഷ്ടപ്പെട്ടില്ലെങ്കിലും അത് മനസ്സിലാവും. നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം അത് പറയില്ല. നല്ലതാണെങ്കില്‍ ചിലപ്പോള്‍ ഒരു മൂളലായിരിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു മൂളലായിരിക്കും. അതില്‍ നിന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാവും. ഏതാണ് സിനിമ, എന്താണ് പ്രൊജക്ട്, ചെയ്യുന്നത് ആരുടെ പ്രൊജക്ട് ആണ് എന്നൊക്കെ ചോദിക്കാറുണ്ട്. ഞാന്‍ എന്തു ചെയ്യുന്നു ഏത് സിനിമ ചെയ്യുന്നു എന്നൊക്കെ അദ്ദേഹം ചോദിക്കാറുണ്ട്,’ മഖ്ബൂല്‍ അഭിമുഖത്തില്‍ പറഞ്ഞു.

കൂടാതെ താന്‍ സിനിമയിലേക്കെത്തിയത് മമ്മൂട്ടിയുടെ സഹോദരന്റെ മകനായിട്ടല്ലെന്നും ആദ്യസിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് ലൊക്കേഷനില്‍ എല്ലാവര്‍ക്കും മനസ്സിലാവുന്നത് താന്‍ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വരുന്നയാളാണെന്നും മഖ്ബൂല്‍ സല്‍മാന്‍ പറഞ്ഞു.

‘മമ്മൂട്ടിയുടെ സഹോദരന്റെ മകന്‍ എന്ന പ്രയോറിറ്റി നമ്മള്‍ ഡിമാന്റ് ചെയ്തിട്ടുമില്ല. എല്ലാവരും ഒരുപോലെ നില്‍ക്കുന്ന ഫീല്‍ഡാണ് സിനിമ. കഴിവുണ്ടെങ്കിലേ സിനിമയില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. കഴിവാണ് ഏറ്റവും വലിയ പ്രയോറിറ്റി,’ മഖ്ബൂല്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maqbool Salman says about Mammootty