എഡിറ്റര്‍
എഡിറ്റര്‍
ലോകത്തില്‍ എറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏത്?; വിധികര്‍ത്താക്കളുടെ മനംകവര്‍ന്ന ആ ഉത്തരം മാനൂഷിക്ക് കിരീടം ഉറപ്പാക്കി
എഡിറ്റര്‍
Sunday 19th November 2017 8:37am

 

ബെയ്ജിംഗ്: ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയുടെ കിരീടമുറപ്പാക്കിയത് മാനുഷിയുടെ ഒരു ഉത്തരമാണ്. ലോകത്തില്‍ എറ്റവും കൂടുതല്‍ പ്രതിഫലമര്‍ഹിക്കുന്ന ജോലിയേതെന്ന ജഡ്ജസ്സിന്റെ ചോദ്യത്തിന് ഒട്ടും സങ്കോചമില്ലാതെ പറഞ്ഞ ഉത്തരമാണ് ഇന്ത്യയുടെ കിരീടവിജയം ഉറപ്പാക്കിയത്. ജഡ്ജസ്സിന്റെ ചോദ്യത്തിന് ആത്മവിശ്വാസം കൈമുതലാക്കി മാനൂഷി പറഞ്ഞത് മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചാണ്.


Also Read: മാനുഷിയുടെ ലോക സുന്ദരികിരീടം ബേട്ടി ബച്ചാവോക്ക് അര്‍ഹതപ്പെട്ടത്’; അവകാശവാദവുമായി ഹരിയാന മന്ത്രി കവിതാ ജെയ്ന്‍


അമ്മയാണ് തന്റെ എറ്റവും വലിയ പ്രചോദനം. അതുകൊണ്ട് തന്നെ അമ്മയുടെ ജോലി തന്നെയാണ് എറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലിയെന്നാണ് ഈ ലോകസുന്ദരി അവകാശപ്പെട്ടത്. സൗന്ദര്യവും ബുദ്ധിയും മാറ്റുരയ്ക്കുന്ന വേദിയില്‍ ഇന്ത്യന്‍ കിരീടമുറപ്പിച്ച നിമിഷം അതായിരുന്നു.

പതിനേഴ് വര്‍ഷത്തിനുശേഷം നിറഞ്ഞ ഹര്‍ഷാരവത്തോടെ ഇന്ത്യന്‍ സുന്ദരിയെ ലോകം എറ്റെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളി മാനൂഷി നേടിയ കിരീടത്തിന് ലോകത്തിന്റെ അമ്മമാരുടെ ആനന്ദത്തിന്റെ മധുരം കൂടിയുണ്ടായിരുന്നു. ദേസി ഗേള്‍ പ്രിയങ്ക ചോപ്രക്ക് ശേഷം ഇത് ആറാം തവണയാണ് ഇന്ത്യയിലേക്ക് കിരീടം എത്തുന്നത്.


Dont Miss: ലോകത്തിലെ ആദ്യ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം; അവകാശവാദവുമായി ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍


മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടനിലൂടെ ആ കിരീടം വീണ്ടും ഇന്ത്യയിലെത്തുമെന്ന് പതിക്ഷിച്ചെങ്കിലും നിസ്സാര പോയിന്റ് വ്യത്യാസത്തില്‍ നഷ്ടപ്പെടുകയായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 മത്സാരാര്‍ത്ഥികളെ പിന്തള്ളിയാണ് ലോക സുന്ദരിക്കുള്ള ആദ്യ ചവിട്ടുപടിയായ ഫെമിന മിസ് ഇന്ത്യയായി മാനുഷി തിരഞ്ഞെടുക്കപ്പെട്ടത്. ഹരിയാന സ്വദേശിയായ ഈ ഇരുപത്തൊന്നുകാരി മെഡിക്കല്‍ വിദ്യാര്‍ഥി കൂടിയാണ്.

Advertisement