എഡിറ്റര്‍
എഡിറ്റര്‍
മാനുഷിയുടെ ലോക സുന്ദരികിരീടം ബേട്ടി ബച്ചാവോക്ക് അര്‍ഹതപ്പെട്ടത്’; അവകാശവാദവുമായി ഹരിയാന മന്ത്രി കവിതാ ജെയ്ന്‍
എഡിറ്റര്‍
Sunday 19th November 2017 7:55am

 

ചണ്ഡീഗഡ്: പതിനേഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ചിരിക്കുകയാണ് ഹരിയാന സ്വദേശി മാനൂഷി ഛില്ലര്‍. ശനിയാഴ്ച നടന്ന മത്സരത്തില്‍ 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എന്നാല്‍ മാനൂഷിയുടെ ഈ അപുര്‍വ്വ നേട്ടത്തിന് പ്രധാന കാരണം ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയാണെന്നാണ് ഹരിയാന വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ന്‍ പ്രതികരിച്ചത്.


Also Read: ‘പത്മാവതി’ വിവാദം; കര്‍ണി സേനാ നേതാവിനു പാകിസ്താനില്‍ നിന്നു വധഭീഷണിയെന്ന് സംഘടന


ബേട്ടി ബച്ചാവോ പദ്ധതി ശരിയായ ദിശയിലാണെന്നും അതിന്റെ ഭാഗമായി ഇനിയും ഭാരതത്തില്‍ നിന്നും അഭിമാന പുത്രിമാര്‍ ഉയര്‍ന്നുവരുമെന്നും ജെയ്ന്‍ അഭിപ്രായപ്പെട്ടു. രണ്ടായിരത്തില്‍ പ്രിയങ്ക ചോപ്രയിലുടെ ഇന്ത്യയിലെത്തിയ കിരീടം വീണ്ടും ഭാരതത്തിലേക്ക് എത്തിച്ച മാനൂഷിയെ അഭിനന്ദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രംഗത്തെത്തിയിരുന്നു.

ഹരിയാനയിലെ പെണ്‍കുട്ടികള്‍ എല്ലാ രംഗത്തും കഴിവ് തെളിയിച്ചവരാണ്, അതിന്റെ ഉത്തമ ഉദാഹരണമാണ് മാനുഷി ചില്ലര്‍ എന്നാണ് ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു അഭിപ്രായപ്പെട്ടത്.


Dont Miss: 151 പന്തില്‍ 490 റണ്‍സ്, ഏകദിനത്തില്‍ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കന്‍ താരം


ചൈനയിലെ സാന്യയില്‍ ആണ് ഇത്തവണത്തെ മത്സരം നടന്നത്. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ഛില്ലര്‍. ഡോക്ടര്‍മാരായ ദമ്പതികളുടെ മകളായ മാനൂഷി മെഡിക്കല്‍ വിദ്യാര്‍ഥി കൂടിയാണ്. ദല്‍ഹി സെന്റ്‌തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭുല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

Advertisement