നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഇപ്പോൾ രജിനികാന്തിനെ കാണാൻ പോയ കാര്യം പറയുകയാണ് മനു.
സുരാജ് വെഞ്ഞാറടമൂടാണ് രജിനികാന്തിനെ കാണാനുള്ള അവസരം ഒരുക്കിത്തന്നതെന്നും കാണാന്‍ പോയതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹത്തെ കാണാന്‍ പറ്റിയതെന്നും മനു പറയുന്നു.
തൊട്ടടുത്ത ദിവസം രജിനികാന്തിനെ കണ്ടെന്നും അദ്ദേഹത്തിനെ പടക്കളം ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണിച്ചെന്നും പറഞ്ഞു.
ട്രെയ്‌ലര്‍ കണ്ട ശേഷം അദ്ദേഹം തന്നോട് ഇത് ഹിറ്റാണെന്ന് പറഞ്ഞെന്നും രജിനികാന്ത് അങ്ങനെ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായെന്നും മനു പറയുന്നു.
തന്നോട് ആദ്യസിനിമയാണോ ഇതെന്നും മുമ്പ് ആരുടെ കൂടെയാണ് വര്‍ക്ക് ചെയ്തതെന്നും അദ്ദേഹം ചോദിച്ചെന്നും സംവിധായകൻ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു മനു സ്വരാജ്.
‘സുരാജേട്ടനാണ് രജിനീകാന്തിനെ കാണാനുള്ള അവസരം ഒരുക്കിത്തന്നത്. കാണാന്‍ പോയപ്പോള്‍ രജിനി സാറ് അന്നില്ലായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് രജനി സാറിനെ കാണാന്‍ പോകുന്നത്. പുള്ളി നമ്മളോട് വണക്കം എന്നൊക്കെ പറഞ്ഞു. പുള്ളിയെ ട്രെയ്‌ലര്‍ കാണിച്ചു.
പുള്ളി ചിരിക്കുന്നുണ്ടോയെന്ന് നമ്മള്‍ നോക്കിയിരിക്കുകയാണ്. ഒരു പോയിന്റിലെത്തിയപ്പോള്‍ പുള്ളി ചിരിച്ചു. പുള്ളി ഇത് കണ്ടിട്ട് എന്നോട് പറഞ്ഞു ‘ഇത് ഹിറ്റ് പാ…’ എന്ന്.
പുള്ളിയുടെ വായില്‍ നിന്നും അങ്ങനെ കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായി. എന്നോട് ആദ്യത്തെ ചിത്രമാണോ, മുമ്പ് ആരുടെ കൂടെയാണ് വര്‍ക്ക് ചെയ്തത് എന്നൊക്കെ ചോദിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു,’ മനു സ്വരാജ് പറയുന്നു.
പടക്കളം
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം.
സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ബേസിലിന്റെ അസിസ്റ്റന്റ് ആയി കുഞ്ഞിരാമായണത്തിലൂടെയാണ് മനു സിനിമയിലേക്കെത്തിയത്
Content Highlight: Manu Swaraj Talking about Rajinikanth