ഇടതുപാര്‍ട്ടികള്‍ ചൈനീസ് ആക്രമണത്തെ അപലപിച്ചില്ലെന്ന് മനോരമ; വാര്‍ത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലാത്ത നവീന്‍ പട്‌നായിക്കിന്റെ പേരുള്‍പ്പെട്ട പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയോ?
Media
ഇടതുപാര്‍ട്ടികള്‍ ചൈനീസ് ആക്രമണത്തെ അപലപിച്ചില്ലെന്ന് മനോരമ; വാര്‍ത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലാത്ത നവീന്‍ പട്‌നായിക്കിന്റെ പേരുള്‍പ്പെട്ട പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയോ?
ന്യൂസ് ഡെസ്‌ക്
Saturday, 20th June 2020, 9:23 am

തിരുവനന്തപുരം: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ചൈനീസ് ആക്രമണത്തെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് സര്‍വ്വകക്ഷി യോഗം നടക്കുന്നതിനിടെ പുറത്ത് വന്ന പ്രസ്താവനയെ തുടര്‍ന്നെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. യോഗം നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള’സോഴ്‌സു’കളില്‍ നിന്ന് നിന്ന് പുറത്തു വന്ന പ്രസ്താവനയില്‍ യോഗത്തില്‍ പങ്കെടുക്കാത്തവരുടെ പേര് വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി മാധ്യമപ്രവര്‍ത്തകനായ അരവിന്ദ് ഗുണശേഖര്‍ ട്വീറ്റ് ചെയ്തു.

 

യോഗം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള’സോഴ്‌സു’കളില്‍ നിന്ന് പുറത്തു വന്ന പ്രസ്താവനയാണ്. യോഗത്തില്‍ പങ്കെടുക്കാത്ത നവീന്‍ പട്‌നായികിന്റെ പേര് വരെ ഈ പത്രകുറിപ്പില്‍ ഉണ്ടായിരുന്നുവെന്ന് അരവിന്ദ് ഗുണശേഖര്‍ പറഞ്ഞു. ഈ കുറിപ്പ് പ്രചരിക്കുന്ന അതേ സമയത്താണ് മനോരമ ന്യൂസും ഇടതുപാര്‍ട്ടികള്‍ ആക്രമണത്തെ അപലപിച്ചില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം യോഗം നടന്ന ദിവസം തന്നെ ഇടതുപാര്‍ട്ടികള്‍ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയിരുന്നു. നേരത്തെ മുതലുള്ള കരാറുകളും നടപടികളും അനുസരിച്ച് ശാന്തിയും സമാധാനവും ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഔദ്യോഗികമായി പറയുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഊഹാപോഹങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും ചര്‍ച്ചയില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ