36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തന്റെ സിനിമ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. സിനിമയിലെ തന്റെ ഗുരുനാഥന്‍ സംവിധായകന്‍ ഹരിഹരന്‍ ആയിരുന്നുവെന്നും എന്നാല്‍ സിനിമയില്‍ തനിക്ക് വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ലെന്നും മനോജ് കെ. ജയന്‍ പറയുന്നു.
തനിക്ക് തോന്നിയ സിനിമകളിലെല്ലാം അഭിനയിച്ചുവെന്നും അതില്‍ കുറച്ച് നല്ല സിനിമകളും ഉണ്ടായിരുന്നുവെന്നും തിലകന്‍, മുരളി എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എം.ടി.സാറായിരുന്നു പെരുന്തച്ചനിലേക്ക് എന്നെ നിര്‍ദേശിച്ചത്. പഴശ്ശിരാജയുടെ ചിത്രീകരണ കാലത്താണ് ആ രഹസ്യം ഞാന്‍ തിരിച്ചറിഞ്ഞത്. സിനിമയിലെ എന്റെ ഗുരുനാഥന്‍ ഹരിഹരന്‍ സാറായിരുന്നു.
എന്റെ ടാലന്റില്‍ എനിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്
പക്ഷേ, എനിക്ക് സിനിമയില്‍ വഴികാട്ടാന്‍ ആരും ഉണ്ടായിരുന്നില്ല. എനിക്ക് തോന്നിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു. അതില്‍ നല്ല കുറെ ചിത്രങ്ങള്‍ കിട്ടി. തിലകന്‍ ചേട്ടന്‍, മുരളിച്ചേട്ടന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു.
തിലകന്‍ ചേട്ടന്‍, മുരളിച്ചേട്ടന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു
കുറെക്കാലം നായകന്‍ കളിച്ച് പിന്നീട് അതില്‍നിന്ന് മാറി പ്രതിനായക വേഷമണിയേണ്ടിവന്നപ്പോഴും ഞാന്‍ ദുഃഖിച്ചില്ല. കാരണം ആ സ്ഥാനം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുകയോ ആഘോഷിക്കുകയോ ചെയ്തിട്ടില്ല. കരിയറിലെ ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ ഹാപ്പിയാണ്. ഞാനൊരു വലിയ നടനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
എന്റെ ടാലന്റില്‍ എനിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ പെരുന്തച്ചന്‍, സര്‍ഗം, വളയം, പരിണയം, അനന്തഭദ്രം, പഴശ്ശിരാജ, അര്‍ദ്ധനാരി, കളിയച്ഛന്‍ എന്നീ വ്യത്യസ്ത ചിത്രങ്ങളും കഥാപാത്രങ്ങളും ഉണ്ട്. ‘സീനിയേഴ്സ്’ മുതല്‍ കോമഡി ക്യാരക്ടറുകളും ചെയ്തു. പുതുമയാര്‍ന്ന കഥാപാത്രങ്ങള്‍ വരുമ്പോള്‍ സിനിമാലോകം എന്റെ മുഖം ഓര്‍ക്കുന്നതുതന്നെ വലിയ കാര്യം,’ മനോജ് കെ. ജയന്‍ പറയുന്നു.