2012ല്‍ സേതു തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മല്ലൂസിംഗ്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സംവൃത സുനില്‍, ബിജു മേനോന്‍, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.
2012ല്‍ സേതു തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മല്ലൂസിംഗ്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സംവൃത സുനില്‍, ബിജു മേനോന്‍, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

മല്ലൂസിംഗ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. മല്ലൂസിംഗില്‍ അഭിനയിച്ചതുകൊണ്ട് പഞ്ചാബില്‍ പോകാന്‍ പറ്റിയെന്നും അതുവരെയും പഞ്ചാബിനെ കുറിച്ച് കേട്ടിട്ടേയുള്ളുവെന്നും മനോജ് കെ. ജയന്‍ പറയുന്നു. വളരെ ആസ്വദിച്ച് അഭിനയിച്ച സിനിമയായിരുന്നു മല്ലൂസിംഗെന്നും ഇപ്പോഴും ചിരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘മല്ലൂസിംഗില്‍ അഭിനയിച്ചതുകൊണ്ട് പഞ്ചാബില്‍ ഒന്ന് പോകാന്‍ പറ്റി. അതുവരെയും പഞ്ചാബിനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടേ ഉള്ളു. പക്ഷെ ഈ സിനിമയുടെ ഷൂട്ടിന് പോയപ്പോള്‍ വാഗാ ബോര്‍ഡറും എല്ലാം കാണാന്‍ പറ്റി. നാല്പത് ദിവസം അടിച്ച് പൊളിച്ചെടുത്ത പടമായിരുന്നു അത്. ചിരിയോ ചിരി ആയിരുന്നു.
ഞാനും ബിജു മേനോനും സുരാജും കുഞ്ചാക്കോ ബോബനുമൊക്കെയാണല്ലോ, ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി..അടിപൊളിയായിരുന്നു. ധീരന്‍ സിനിമയുടെ സെറ്റ് പോലെതന്നെയായിരുന്നു. എല്ലാവര്‍ക്കും കോമഡിയൊക്കെയുള്ള നല്ല കഥാപാത്രങ്ങളുമാണല്ലോ, ഉണ്ണിക്ക് ബ്രേക്ക് നല്‍കിയ സിനിമ കൂടിയാണല്ലോ. അവനെ കളിയാക്കുക, ട്രോളുക എന്നുള്ളതാണ് ഞങ്ങളുടെ മെയിന്‍ പരിപാടി.
അവന്‍ അപ്പോള്‍ അഹമ്മദാബാദില്‍ ഇന്നാണ് വന്നത്. അതുകൊണ്ടുതന്നെ മലയാളമെല്ലാം കുറച്ചുമാത്രമേ അറിയൂ. അതൊക്കെ വെച്ച് ഞങ്ങള്‍ അവനെ കളിയാക്കുമായിരുന്നു. ശരിക്കും അടിച്ചുപൊളിച്ച സെറ്റ് തന്നെയായിരുന്നു മല്ലൂസിംഗിന്റേത്,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan Talks About Mallu Singh Movie