1996ല്‍ എ.കെ. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ മനോജ് കെ. ജയന്‍, ദിലീപ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
1996ല്‍ എ.കെ. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ മനോജ് കെ. ജയന്‍, ദിലീപ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
അവര്‍ക്ക് പുറമെ ബിന്ദു പണിക്കര്‍, കോഴിക്കോട് ശാരദ, മാള അരവിന്ദന്‍, എന്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയായിരുന്നു ഒന്നിച്ചത്. സിനിമയില്‍ രാധയായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ദിവാകരന്‍ എന്ന കഥാപാത്രമായിട്ടാണ് മനോജ് കെ. ജയന്‍ അഭിനയിച്ചത്.
ഇപ്പോള്‍ സല്ലാപത്തിലെ തന്റെ ആദ്യ ഷോട്ടിനെ കുറിച്ചും ആദ്യ ഡയലോഗിനെ കുറിച്ചും പറയുകയാണ് മനോജ് കെ. ജയന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ധീരന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സല്ലാപം എന്ന സിനിമയിലെ എന്റെ ആദ്യത്തെ ഷോട്ട് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആദ്യ ദിവസം ഷൂട്ട് ചെയ്തത് ഒരു രാത്രിയിലുള്ള സീനായിരുന്നു. ആ സിനിമയില്‍ എന്റെ അമ്മയായി എത്തിയത് കോഴിക്കോട് ശാരദ ചേച്ചി ആയിരുന്നു.
ആ സീനില്‍ ഞാന്‍ നിലത്ത് ഇരിക്കുകയാണ്. ഈ സമയത്ത് ചേച്ചി വന്ന് എനിക്ക് ചോറ് വിളമ്പി തരുന്നതാണ് സീന്‍. പ്ലേറ്റിലേക്ക് ചമ്മന്തി വെക്കുമ്പോള്‍ ഞാന്‍ ആ ചമ്മന്തിയെടുത്തിട്ട് ‘ഇതെന്താ പട്ടിതീട്ടമോ’ എന്ന് ചോദിക്കണം.
അപ്പോള്‍ ചേച്ചി ‘ അല്ലടാ. അത് ചെമ്മീന്‍ ചമ്മന്തി ആണെടാ’ എന്ന ഡയലോഗ് പറയും. അന്ന് ആ ഡയലോഗിന് വലിയ ചിരിയായിരുന്നു. ഞാന്‍ സല്ലാപം സിനിമയില്‍ ആദ്യം പറയുന്ന ഡയലോഗ് അതാണ്. ‘ഇതെന്താ പട്ടിതീട്ടമോ’യെന്ന് (ചിരി).
സിനിമയിലെ അന്തവിശ്വാസികളാണെങ്കില്‍ ‘ഒരു പടത്തില്‍ വന്നിട്ട് ആദ്യം തന്നെ പട്ടിതീട്ടത്തിന്റെ കാര്യമാണോ പറയുന്നത്’ എന്ന് ചോദിച്ചേനേ. പക്ഷെ അതിലൊന്നും കാര്യമില്ല. ആ പടം വലിയ ഹിറ്റായില്ലേ. ആ സിനിമയിലെ ഞങ്ങളുടെ അമ്മയും മകനും തമ്മിലുള്ള കോമ്പിനേഷനും നല്ല രസമായിരുന്നു,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan Talks About Dialogue In Sallapam Movie