ഛോട്ടാ മുംബൈ; തലയുടെ പാട്ടിന് തുള്ളുന്നത് ന്യൂജെന്‍ പിള്ളേര്‍; തിരിച്ചറിവിന്റെ നിമിഷം: മനോജ് കെ. ജയന്‍
Entertainment
ഛോട്ടാ മുംബൈ; തലയുടെ പാട്ടിന് തുള്ളുന്നത് ന്യൂജെന്‍ പിള്ളേര്‍; തിരിച്ചറിവിന്റെ നിമിഷം: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 5:48 pm

സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളില്‍ അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് അദ്ദേഹം. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമയില്‍ എത്തുന്നത്.

അതിനുശേഷം നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഛോട്ടാ മുംബൈ എന്ന മോഹന്‍ലാല്‍ ചിത്രം തിയേറ്റുകളില്‍ റീ-റിലീസിലൂടെ ആഘോഷിക്കപ്പെടുന്നതിനെ കുറിച്ച് പറയുകയാണ് മനോജ് കെ. ജയന്‍.

ആ സിനിമ വീണ്ടും തിയേറ്ററില്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ തിരിച്ചറിവിന്റെ നിമിഷമായിട്ടാണ് തോന്നുന്നതെന്നാണ് നടന്‍ പറയുന്നത്. സിനിമയിലെ തല എന്ന പാട്ടിനൊക്കെ തുള്ളുന്നത് ഇപ്പോഴുള്ള ന്യൂജെന്‍ പിള്ളേരാണെന്നും മനോജ് പറഞ്ഞു.

ഛോട്ടാ മുംബൈയൊക്കെ തിയേറ്ററില്‍ വന്ന് തകര്‍ക്കുന്നത് കാണുന്നത് ശരിക്കും തിരിച്ചറിവിന്റെ ദിവസങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്. അതൊരു തിരിച്ചറിവിന്റെ നിമിഷമാണ്. ഛോട്ടാ മുംബൈയിലെ തല എന്ന പാട്ടിനൊക്കെ തുള്ളുന്നത് ഇപ്പോഴുള്ള ന്യൂജെന്‍ പിള്ളേരാണ്.

അങ്ങനെ പിള്ളേര് തുള്ളുന്ന ഒരുപാട് റീലുകള്‍ ഞാന്‍ കണ്ടിരുന്നു. എന്റെ മകള്‍ എനിക്ക് ഒരുപാട് റീലുകള്‍ കാണിച്ച് തന്നിരുന്നു. എന്താണ് അവരുടെയൊക്കെ ആഘോഷം. അത് കാണുമ്പോള്‍ തന്നെ നമുക്ക് സന്തോഷമാണ് തോന്നുന്നത്.

പണ്ടത്തെ സിനിമകള്‍ ആളുകള്‍ വളരെ ഫ്രഷായി ഏറ്റെടുക്കുകയാണ്. അത്തരത്തില്‍ ആസ്വദിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan Talks About Chotta Mumbai