36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കരിയറില്‍ താന്‍ നഷ്ടപ്പെടുത്തിയ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. മണിരത്‌നം നിര്‍മിച്ച് 1995ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആസൈയെന്നും ആ സിനിമയിലെ വില്ലന്‍ വേഷത്തിലേക്ക് തന്നെയാണ് ആദ്യം വിളിച്ചതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ദളപതിക്ക് ശേഷം മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ നായകനായി അഭിനയിക്കുന്ന സമയത്തായിരുന്നു മണിരത്‌നം തന്നെ വിളിച്ചതെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.
ചെന്നൈയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് കണ്ടെന്നും അവിടെ ആസൈ സിനിമയുടെ സംവിധായകന് വസന്തും ഉണ്ടായിരുന്നെന്ന് മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ആസൈയുടെ കഥ തന്നോട് പറഞ്ഞെന്നും തനിക്ക് അത് ഇഷ്ടമായെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. എന്നാല്‍ ആ സിനിമയുടെ ഷൂട്ട് തുടങ്ങുന്ന സമയത്ത് താന്‍ അമേരിക്കയില്‍ ഒരു പരിപാടി ഏറ്റിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.
ആ സിനിമ നല്ലതാണെന്നും വിട്ടുകളയരുതെന്നും മണിരത്‌നം തന്നോട് പറഞ്ഞെന്നും എന്നാല്‍ തനിക്ക് ആ സിനിമ ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ഒടുവില്‍ ആ വേഷം പ്രകാശ് രാജ് ചെയ്തുവെന്നും ആ കഥാപാത്രം അയാളുടെ കരിയറില്‍ വലിയൊരു ബ്രേക്ക് കൊടുത്തെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കരിയറിലെ തീരാനഷ്ടങ്ങളിലൊന്നാണ് ആ കഥാപാത്രമെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍
‘ദളപതി എനിക്ക് വലിയൊരു മൈലേജാണ് തന്നത്. ആ സിനിമക്ക് ശേഷം മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ നായകനായൊക്കെ അഭിനയിച്ചു. ആ സമയത്താണ് മണിരത്‌നം സാര്‍ എന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ ആലയം പ്രൊഡക്ഷന്‍സില്‍ നിന്നാണ് എന്നെ വിളിച്ചത്. ചെന്നൈയില്‍ പോകുമ്പോള്‍ ഓഫീസില്‍ വരുമോ എന്ന് ചോദിച്ചു.
വരാമെന്ന് ഞാന്‍ പറഞ്ഞു. ഓഫീസിലെത്തിയപ്പോള്‍ ആസൈ എന്ന സിനിമയുടെ കഥ പറഞ്ഞു. എനിക്ക് കഥ ഇഷ്ടപ്പെട്ടു. അതിലെ മേജര്‍ മാധവന്‍ എന്ന വില്ലന്‍ ക്യാരക്ടറായിരുന്നു. പക്ഷേ ആ പടത്തിന്റെ ഷൂട്ട് തുടങ്ങുന്ന സമയത്ത് അമേരിക്കയില്‍ ഒരു പ്രോഗ്രാമിന് ഏറ്റിരുന്നു. ‘എങ്ങനെയെങ്കിലും ചെയ്യാന്‍ നോക്ക്, നല്ല വേഷമാണ്’ എന്ന് മണി സാര്‍ പറഞ്ഞു.
പക്ഷേ ആ സിനിമ ഉപേക്ഷിക്കാതെ വേറെ വഴിയില്ലായിരുന്നു. എനിക്ക് പകരം ആ വേഷം ചെയ്ത പ്രകാശ് രാജിന്റെ കരിയര്‍ ആ സിനിമക്ക് ശേഷം മാറിമറിഞ്ഞു. ഇന്നും എന്റെ കരിയറിലെ വലിയൊരു നഷ്ടമായിട്ടാണ് ആ സിനിമയെ കാണുന്നത്,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan says he rejected the villain role in Aasai movie produced by Maniratnam