അനാര്‍ക്കലി, ഹണീ ബീ, ഓര്‍ഡിനറി, മൈ ബോസ് ഉള്‍പ്പെടെയുള്ള മലയാള സിനിമകളുടെ ഡാന്‍സ് കൊറിയോഗ്രാഫറാണ് മനോജ് ഫിഡാക്ക്. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ അവന്‍ ചാണ്ടിയുടെ മകന്‍ (2007) എന്ന സിനിമയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
അനാര്‍ക്കലി, ഹണീ ബീ, ഓര്‍ഡിനറി, മൈ ബോസ് ഉള്‍പ്പെടെയുള്ള മലയാള സിനിമകളുടെ ഡാന്‍സ് കൊറിയോഗ്രാഫറാണ് മനോജ് ഫിഡാക്ക്. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ അവന്‍ ചാണ്ടിയുടെ മകന്‍ (2007) എന്ന സിനിമയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഇപ്പോള്‍ പൃഥ്വിരാജിനൊപ്പമുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് മനോജ്. പൃഥ്വിയെ അഹങ്കാരിയെന്ന് പറയുന്ന കാലമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അങ്ങനെയുള്ള ആളായിരുന്നില്ലെന്നും മനോജ് പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് ഫിഡാക്ക്.
‘മുമ്പ് പൃഥ്വിരാജ് ഒരു അഹങ്കാരിയാണ് എന്നൊക്കെ പറയുന്ന കാലമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെയുള്ള ആളല്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ അദ്ദേഹത്തിനൊപ്പം ഡാന്‍സറായും കൊറിയോഗ്രഫറായുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്.
പക്ഷെ ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ പറ്റില്ലല്ലോ. 2007ല്‍ അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നടന്ന ആ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. പ്രസന്നയാണ് അന്ന് കൊറിയോഗ്രഫി ചെയ്തത്.
പൊള്ളാച്ചിയിലായിരുന്നു ഷൂട്ടിങ് നടന്നത്. അവിടെ നല്ല വെയിലായിരുന്നു. അന്ന് അവിടെ ഏഴോ എട്ടോ ഡാന്‍സേഴ്സുണ്ടായിരുന്നു. അവരുടെ മുന്നില്‍ രാജു സാര്‍ നില്‍ക്കുകയാണ്. വെയിലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത വെയിലാണ്.
ഡാന്‍സേഴ്സിലെ ഒരു പയ്യന്‍ പെട്ടെന്ന് ‘ചേട്ടാ, കുറച്ച് വെള്ളം’ എന്ന് പറഞ്ഞു. പക്ഷേ ഷോട്ട് എടുക്കുന്നതിനിടയില്‍ അവര്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു. എന്നാല്‍ ആ പയ്യന്‍ വെള്ളമെന്ന് പറയുന്നത് രാജു സാര്‍ കേട്ടിരുന്നു.
ഇതിനിടയില്‍ ‘ഷോട്ട് റെഡിയായി. ഓക്കെ’ എന്ന് പറഞ്ഞതും രാജു സാര്‍ കൈ പൊക്കി. തനി തിരുവനന്തപുരം ഭാഷയില്‍ ‘പയ്യന്മാര്‍ക്ക് വെള്ളം കൊടുത്തിട്ട് ഷോട്ടെടുത്താല്‍ മതി’യെന്ന് പറഞ്ഞു. ആ സമയത്ത് അദ്ദേഹത്തോട് ഒരു ആരാധനയായി പോയി,’ മനോജ് ഫിഡാക്ക് പറഞ്ഞു.
Content Highlight: Manoj Fidac Talks About Prithviraj Sukumaran