നിരവധി സത്യന്‍ അന്തിക്കാടന്‍ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജുഷ കോലോത്ത്. ഒരു കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്നു മഞ്ജുഷ.
നിരവധി സത്യന്‍ അന്തിക്കാടന്‍ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജുഷ കോലോത്ത്. ഒരു കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്നു മഞ്ജുഷ.
മിക്ക സിനിമകളിലും നായകന്റെ സഹോദരി ആയിട്ടായിരുന്നു നടി അഭിനയിച്ചിരുന്നത്. 2006ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മഞ്ജുഷ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരി ആയിട്ടാണ് നടി വേഷമിട്ടത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മഞ്ജുഷക്ക് കഴിഞ്ഞു. ഇപ്പോള്‍ ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി രസതന്ത്രത്തിന്റെ ഷൂട്ടിങ്ങിനായി പോയ ദിവസത്തെ കുറിച്ച് പറയുകയാണ് മഞ്ജുഷ കോലോത്ത്.
‘ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ഒരു അത്ഭുത ലോകത്തൊക്കെ എത്തിയത് പോലെ ആയിരുന്നു. ലാലേട്ടനൊക്കെ സെറ്റില്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വരുന്ന സീനില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. ലാലേട്ടന് ഭരത് ഗോപി സാറും സിദ്ദിഖ് സാറുമൊക്കെയുള്ള സീനായിരുന്നു അന്ന് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്.
എനിക്ക് ഓഡിറ്റോറിയത്തില്‍ കല്യാണ പെണ്ണായിട്ട് നില്‍ക്കുന്ന സീനായിരുന്നു ചെയ്യാന്‍ ഉണ്ടായിരുന്നത്. ഞാന്‍ രാവിലെ ആറര മണിക്ക് തന്നെ കല്യാണ പെണ്ണിന്റെ വേഷത്തില്‍ മേക്കപ്പുമിട്ട് നിന്നു. പക്ഷെ അന്ന് എന്റെ സീന്‍ എടുത്തത് വൈകുന്നേരം ആറ് മണിക്കായിരുന്നു.
അതുവരെ പുറത്ത് ലാലേട്ടനും ഭരത് ഗോപി സാറും സിദ്ദിഖ് സാറുമൊക്കെയുള്ള കോമ്പിനേഷന്‍ സീനുകള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. എനിക്ക് അവിടെ ഇരിക്കുമ്പോള്‍ ദൂരെയുള്ള ലാലേട്ടനെ കാണാന്‍ സാധിച്ചിരുന്നു. പക്ഷെ അടുത്ത് ചെന്ന് പരിചയപ്പെടാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
ഭരത് ഗോപി സാറിന്റെയൊക്കെ ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിരുന്നു. അവരൊക്കെ അങ്ങനെ മുന്നില്‍ വന്ന് നിന്നപ്പോള്‍ എന്തോ ഒരു മായിക ലോകത്ത് നില്‍ക്കുന്നത് പോലെ തോന്നി. എനിക്കാണെങ്കില്‍ മുമ്പ് അഭിനയിച്ച് പരിചയവുമുണ്ടായിരുന്നില്ല.
സത്യന്‍ സാര്‍ പറയുന്നത് പോലെ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. ‘മഞ്ജു നീ ഇങ്ങനെയാണ് ചെയ്യേണ്ടത്. അവര്‍ ഈ ഡയലോഗ് പറയുമ്പോള്‍ നീ കരയണം’ എന്നൊക്കെ പറഞ്ഞു തന്നു. സാര്‍ കരച്ചില്‍ വരെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കാണിച്ചു തന്നതാണ്. സാര്‍ പറഞ്ഞു തന്നത് എന്താണോ അതുപോലെ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്,’ മഞ്ജുഷ കോലോത്ത് പറയുന്നു.
Content Highlight: Manjusha Kolooth Talks About Mohanlal’s Rasathanthram Movie And Sathyan Anthikkad