മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മഞ്ജു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.
തന്റെ അച്ഛന്റെ വേര്‍പാടിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. ഓരോ നിമിഷവും തന്റെയുള്ളില്‍ അച്ഛനുണ്ടെന്നും എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോകുന്നില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു. എന്നാല്‍ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂവെന്നും മഞ്ജു പറഞ്ഞു. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ലെന്നും നമ്മള്‍ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂവെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
‘ഓരോ നിമിഷവും അച്ഛന്‍ ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോവുന്നുമില്ല. അതെപ്പോഴുമുണ്ടാവും. പക്ഷേ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള്‍ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ,’ മഞ്ജു വാര്യര്‍ പറയുന്നു.
എന്നെങ്കിലും സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോടും മഞ്ജു പ്രതികരിച്ചു.
‘സംവിധാനമൊന്നും ഒരിക്കലും ഞാന്‍ ചെയ്യാന്‍ സാധ്യതയില്ല. എനിക്ക് മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ഇതൊക്കെ തന്നെയേ നമുക്ക് പറഞ്ഞിട്ടുള്ളു എന്നാണ് തോന്നുന്നത്. അതിന് നമുക്കൊരു ആത്മവിശ്വാസം വേണമല്ലോ. അതിനുള്ള ജന്‍മവാസന നമുക്കുണ്ടെന്നൊരു തോന്നലെങ്കിലും വേണ്ടേ. എനിക്ക് അതില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.