ആ ആഗ്രഹം എപ്പോഴുമുണ്ടായിരുന്നു; ചാക്കോച്ചനും പ്രിയയുമാണ് പ്ലാൻ തയ്യാറാക്കിയത്: മഞ്ജു വാര്യർ
Entertainment
ആ ആഗ്രഹം എപ്പോഴുമുണ്ടായിരുന്നു; ചാക്കോച്ചനും പ്രിയയുമാണ് പ്ലാൻ തയ്യാറാക്കിയത്: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th June 2025, 9:49 pm

17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം മൂന്ന് വർഷത്തെ കാലയളവിൽ വ്യത്യസ്തങ്ങളായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 20 ഓളം സിനിമകളിൽ ഇക്കാലയളവിൽ മഞ്ജു അഭിനയിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നി‍ർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. ഇപ്പോൾ ഇസ്രഈലിൽ യാത്ര പോയതിനെപ്പറ്റി സംസാരിക്കുകയാണ് നടി.

യാത്രകള്‍ ചെയ്യാന്‍ എപ്പോഴും ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ പിന്നത്തേക്ക് വെച്ചതായിരുന്നെന്നും മഞ്ജു പറഞ്ഞു.

ഇസ്രഈലിലേക്ക് യാത്ര പോയത് പരിപാടിക്കായിരുന്നെന്നും അപ്പോള്‍ കുറച്ച് പേര് കൂട്ടമായിട്ട് പോയപ്പോള്‍ ആ യാത്ര ആസ്വദിച്ചെന്നും നടി പറയുന്നു.

കുഞ്ചാക്കോ ബോബനും പങ്കാളി പ്രിയക്കുമാണ് ഇറ്റലിയിലേക്ക് പോകാനുണ്ടായിരുന്നതെന്നും സംസാരത്തിനിടക്ക് യാത്രയെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും ഒരുമിച്ചതാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

‘യാത്രകള്‍ ചെയ്യാന്‍ എപ്പോഴും ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. യാത്രകള്‍ ചെയ്യണമെന്ന് വിചാരിക്കും. പിന്നെ ഷൂട്ടിങ്ങിന്റെ തിരക്ക് വരുമ്പോള്‍ പിന്നെ ഈ സിനിമ കൂടി കഴിയട്ടേ എന്നുവിചാരിച്ച് നീട്ടി വെക്കാറാണ് പതിവ്. ഇസ്രഈലിൽ ഒരു പരുപാടിയുണ്ടായിരുന്നു. അതിനായിട്ട് കുറച്ചുപേര് പോയപ്പോള്‍ അതൊരു യാത്രയായിട്ട് ഞങ്ങള്‍ ആസ്വദിച്ചു.

അതിന് ശേഷം പോയത് ഇറ്റലിയിലേക്കാണ്. ചാക്കോച്ചനും പ്രിയയ്ക്കുമാണ് ശരിക്കും ഇറ്റലിലേക്ക് പോകാന്‍ ആവശ്യമുണ്ടായിരുന്നത്. ഇതിനെക്കുറിച്ച് സംസാരത്തില്‍ വന്നപ്പോള്‍ ഓരോരുത്തരായി എന്നാല്‍ പിന്നെ ഞാനും എന്നുപറഞ്ഞ് വന്നവരാണ് ബാക്കി ഉള്ളവര്‍,’ മഞ്ജു വാര്യർ പറയുന്നു.

Content Highligt: Manju Warrier Talking about Israel travel