മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ – സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി സിനിമയില്‍ വര്‍ഷങ്ങളോളം ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ – സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി സിനിമയില്‍ വര്‍ഷങ്ങളോളം ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ മഞ്ജു പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു തുടങ്ങി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മഞ്ജുവിന്റെ കരിയറിലെ മികച്ച സിനിമകളില്‍ രണ്ടെണ്ണമാണ് ഹോം, ഫാലിമി എന്നിവ. ഹോമില്‍ നസ്‌ലെനും ഫാലിമിയില്‍ സന്ദീപ് പ്രദീപുമായിരുന്നു നടിയുടെ മക്കളായി അഭിനയിച്ചിരുന്നത്. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരെയും കുറിച്ച് പറയുകയാണ് മഞ്ജു പിള്ള.
‘ഞാന്‍ പല സ്ഥലത്തും നസ്‌ലെനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നാളെത്തെ താരമാണ് അവന്‍ എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ് (ചിരി). അതുപോലെ തന്നെ സംഭവിച്ചു. പിന്നെ സിനിമയിലെ എന്റെ അടുത്ത മകനാണ് സന്ദീപ്. അവനും ഹിറ്റടിച്ചു.
അവനെ കുറിച്ചും ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. അവന്റെ കൂടെ ഫാലിമിയില്‍ ആണ് ഞാന്‍ അഭിനയിച്ചത്. ആ സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെയുള്ളവരോടും കാണുന്നവരോടുമൊക്കെ നാളത്തെ പിടിച്ചാല്‍ കിട്ടാത്ത ആക്ടറാകും സന്ദീപ് എന്ന് പറഞ്ഞിരുന്നു.
ഒരുവിധം സിനിമയില്‍ ഉള്ളവരോടൊക്കെ അവനെ പറ്റി പറയുമായിരുന്നു. അവനും എന്നോട് വളരെ അടുത്ത ആളാണ്. നസ്‌ലെന്‍ എന്നെ വിളിക്കാറുണ്ട്. അവനെ ഞാന്‍ വിളിച്ചാല്‍ ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വിളിക്കും (ചിരി). ‘എന്തിനായിരുന്നു ചേച്ചി വിളിച്ചേ’ എന്ന് ചോദിക്കും.
പക്ഷെ സന്ദീപും ഞാനും ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഫോണില്‍ സംസാരിക്കാറുണ്ട്. ഫ്രീ ആണെങ്കില്‍ കൊച്ചിയില്‍ വെച്ച് ഫുഡ് കഴിക്കാന്‍ പോകും. തിരുവനന്തപുരത്ത് വന്നാല്‍ അവന്‍ വീട്ടില്‍ വരും. എനിക്ക് അവന്‍ മകനെ പോലെ തന്നെയാണ്. വളരെ ക്ലോസാണ് അവന്‍. ഒരു പാവം ചെക്കനാണ് സന്ദീപ്,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai Talks About Naslen And Sandeep Pradeep