മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വഭാവവേഷങ്ങളും മഞ്ജു പിള്ളയെ തേടിയെത്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന സിറ്റ്-കോം സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങി ചിത്രമാണ് ഹോം. സിനിമയില്‍ ഗംഭീര തിരുച്ചുവരവ് നടത്താന്‍ മഞ്ജുവിന് സാധിച്ചിരുന്നു. തിയേറ്റര്‍ റിലീസല്ലാതെ വന്ന്, ജനഹൃദയങ്ങള്‍ കീഴടക്കിയ ചിത്രമായിരുന്നു ഹോം. ഇപ്പോള്‍ ഹോമിലേക്ക് താന്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജുപിള്ള.
കൊവിഡ് സമയത്തായിരുന്നു ഹോം സിനിമയിലേക്ക് തന്നെ നിര്‍മാതാവ് വിളിക്കുന്നതെന്നും കൊവിഡായതുകൊണ്ട് വളരെ ശ്രദ്ധേയോടെയാണ് ഷൂട്ടും കാര്യങ്ങളുമൊക്കെ നടക്കുകയെന്ന് നിര്‍മാതാവ് തന്നോട് പറഞ്ഞിരുന്നുവെന്നും മഞ്ജുപിള്ള പറയുന്നു.
ഇന്ദ്രന്‍സാണ് കൂടെ അഭിനയിക്കുന്നതെന്നും ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ താന്‍ ആണെങ്കില്‍ നല്ല കംഫര്‍ട്ടബാളാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ റിലീസാകാതെ ഒ.ടി.ടി.ടിയില്‍ വന്‍ വിജയമായി തീര്‍ന്ന ആദ്യത്തെ ചിത്രമായിരിക്കും ഹോമെന്നും മഞ്ജു പറയുന്നു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘കൊവിഡൊക്കെ വന്നിരിക്കുന്ന സമയത്താണ് ഹോം സിനിമയുടെ കാര്യം പറഞ്ഞ് നിര്‍മാതാവ് വിളിക്കുന്നത്. ഇങ്ങനെയൊരു സിനിമയാണ്,കൊവിഡൊക്കെ ആയതുകൊണ്ട് അധികം ദിവസവും ഷൂട്ട് ഒന്നും ഉണ്ടാകില്ല. നല്ല കെയര്‍ഫുള്ളായിരിക്കും എന്നൊക്കെ പറഞ്ഞു. ഇന്ദ്രേട്ടനാണ് കൂടെയുള്ളത് അങ്ങനെയൊക്കെ പറഞ്ഞു.
ഇന്ദ്രേട്ടനെ വിളിച്ചപ്പോള്‍ ഇന്ദ്രേട്ടന്‍ പറഞ്ഞു. ‘നീയാണോ ചെയ്യുന്നത് സമാധാനമായി. നീയാണെങ്കില്‍ എനിക്ക് ഭയങ്കര മനസമാധമാണ്’ എന്നൊക്കെ പറഞ്ഞു. പിന്നെ ഞങ്ങള്‍ അതങ്ങ് ചെയ്യുകയായിരുന്നു. ഹോം റിലീസ് തിയേറ്ററില്‍ അല്ലായിരുന്നില്ലല്ലോ. ഒ.ടി.ടി.യില്‍ ആയിരുന്നു. എനിക്ക് തോന്നുന്നു ആദ്യമായിട്ടായിരിക്കും തിയേറ്റര്‍ റിലീസാകാതെ ഒ.ടി.ടിയില്‍ വന്ന് ഒരു സിനിമ ഇത്രയും ഹിറ്റാകുന്നതും, ഇത്രയും ജനഹൃദയങ്ങളിലേക്ക് എത്തുന്നതും. അതും ഒരു മലയാള സിനിമ,’ മഞ്ജുപിള്ള പറയുന്നു.
Content Highlight: Manju pillai talks about Home movie