ആ ഷോട്ടില്‍ ട്രെയിനില്‍ നിന്ന് ബേസിലാണ് ചാടുന്നത് എന്നാണ് അദ്ദേഹം വിചാരിച്ചത്, ഞാനാണെന്നറിഞ്ഞപ്പോള്‍ ഞെട്ടി: മഞ്ജു പിള്ള
Entertainment
ആ ഷോട്ടില്‍ ട്രെയിനില്‍ നിന്ന് ബേസിലാണ് ചാടുന്നത് എന്നാണ് അദ്ദേഹം വിചാരിച്ചത്, ഞാനാണെന്നറിഞ്ഞപ്പോള്‍ ഞെട്ടി: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 12:38 pm

 

നവാഗതനായ നിതീഷ് സഹദേവിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫാലിമി. ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ വാരണാസിയിലേക്കുള്ള യാത്രയും, ആ യാത്രയില്‍ നിന്ന് അവര്‍ നേടുന്ന തിരിച്ചറിവുകളുമൊക്കെയാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം.

ഇപ്പോള്‍ ചിത്രത്തിലെ ട്രെയിനില്‍ നിന്ന് ചാടുന്ന രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. ട്രെയിനില്‍ നിന് ആര്‍ട്ടിസ്റ്റ് ചാടുന്നു എന്ന് പറഞ്ഞപ്പോള്‍ ബേസില്‍ ജോസഫാണ് ചാടുന്നതെന്നാണ് ക്യാമറമാന്‍ വിചാരിച്ചതെന്നും പിന്നീടാണ് താനാണ് ചാടുന്നതെന്ന് മനസിലായതെന്നും മഞ്ജുപിള്ള പറയുന്നു. തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നെന്നും താന്‍ ചെയ്യാന്‍ റെഡിയായിരുന്നെന്നും അവര്‍ പറഞ്ഞു.

പല ആങ്കിളില്‍ നിന്നും ആ ഷോട്ട് എടുക്കേണ്ടിയിരുന്നെന്നും അതുകൊണ്ട് ഒരുപാട് തവണ ചാടിയെന്നും മഞ്ജുപിള്ള പറഞ്ഞു. റിസ്‌ക്കായിരുന്നു ആ സീനെന്നും ഫിസിക്കല് പെയിന്‍ അനുഭവപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

‘ട്രെയിനില്‍ നിന്ന് ആര്‍ട്ടിസ്റ്റ് എടുത്ത് ചാടുന്നു എന്ന് പറഞ്ഞപ്പോള്‍ ക്യാമറമാന്‍ വിചാരിച്ചത് ബേസില്‍ എടുത്ത് ചാടുന്നു എന്നാണ്. ഞാനാണ് ചാടുന്നതെന്ന് അറിഞ്ഞത് അവസാനമാണ്. അറിഞ്ഞപ്പോഴേക്കും ക്യാമറമാന്‍ ‘ മഞ്ജു ചേച്ചിയോ അയ്യോ ചാടുവോ’ എന്നാണ് പറഞ്ഞത്. ഞാന്‍ ചാടുവോ എന്നൊക്കെ ഒരു സംശയം ആയി പോയി. എന്റെയടുത്ത് വിളിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ചാടാം എന്ന്, ഞാന്‍ ഈസിയായിട്ട് അങ്ങനെ പറയുവായിരുന്നു.

പക്ഷേ, ചാടി കഴിഞ്ഞപ്പോളാണ് റിസ്‌ക്കാണെന്ന് മനസിലായത്(ചിരി). ഒന്നും പറ്റിയില്ല. അത് ഭയങ്കര റിസ്‌ക്കാണ്. എല്ലാം സേഫാണ്, താഴെ ബെഡ് ഉണ്ടാകും എല്ലാമുണ്ടാകും. പക്ഷേ ആ ചാട്ടം ഒരു പ്രാവശ്യമല്ല ചാടുന്നത്. ക്ലോസ് എടുക്കാന്‍ ചാടണം. സജഷന്‍ എടുക്കാന്‍ ചാടണം. മൂവ്‌മെന്റില്‍ ചാടണം. ട്രെയിന്‍ നിര്‍ത്തിയിട്ട് ചാടണം. അതുപോലെ ബാക്ക് ഷോട്ടില്‍ ഒരു ചാട്ടമുണ്ട്. പിറ്റേ ദിവസാമായപ്പോഴത്തേക്കും എന്റെ കാലൊക്കെ നല്ല പെയിന്‍ ആയിരുന്നു,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: Manju pillai  talks about falimy movie