മമ്മൂക്കക്ക് അസുഖം വന്നപ്പോള്‍ ഞാനും വിളിച്ചു, 'നിങ്ങളെന്നോട് പറഞ്ഞതു പോലെ ഫൈറ്റ് ചെയ്യണം, നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യമെന്ന്': മണിയന്‍പിള്ള രാജു
Entertainment
മമ്മൂക്കക്ക് അസുഖം വന്നപ്പോള്‍ ഞാനും വിളിച്ചു, 'നിങ്ങളെന്നോട് പറഞ്ഞതു പോലെ ഫൈറ്റ് ചെയ്യണം, നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യമെന്ന്': മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 7:56 am

കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത വ്യക്തിയാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

അടുത്തിടെ താന്‍ കാന്‍സര്‍ സര്‍വൈവറാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാന്‍സറിനോട് പൊരുതിയ നാളുകളെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. ആ ദിവസങ്ങളെ താന്‍ അതിജീവിച്ചെന്ന് മണിയന്‍പിള്ള രാജു പറയുന്നു. കാന്‍സര്‍ ആണെന്ന് പറഞ്ഞ് പേടിച്ച് പിന്മാറിയിട്ട് കാര്യമില്ലെന്നും ഫൈറ്റ് ചെയ്ത് നോക്കട്ടെ എന്ന് കരുതിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

നടി ലിസി ഒരുദിവസം തന്നെ വിളിച്ചിട്ട് ‘രാജു ചേട്ടന്‍ ഒരു പോരാളിയാണെന്ന്. ഈ രോഗം വന്നതൊന്നും കണക്കാക്കണ്ട, രാജു ചേട്ടന്‍ ഫൈറ്റ് ചെയ്യ്’ എന്ന് പറഞ്ഞെന്നും മമ്മൂട്ടിയും തന്നെ വിളിച്ചപ്പോള്‍ ‘നീ ഫൈറ്റ് ചെയ്യണമെടാ’ എന്ന് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിക്ക് അസുഖം വന്നപ്പോള്‍ താനും വിളിച്ച് ‘നിങ്ങള്‍ എന്നോട് പറഞ്ഞതു പോലെ തന്നെ ഞാന്‍ പറയുന്നു. ഫൈറ്റ് ചെയ്യണം, നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യമെന്ന്’ പറഞ്ഞെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം.

‘അന്ന് ഭക്ഷണം കഴിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. എരിവ് കഴിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതില്‍ നിന്നെല്ലാം ഇപ്പോള്‍ പൂര്‍ണമായും അതിജീവിച്ചു. കാന്‍സര്‍ ആണെന്ന് പറഞ്ഞ് പേടിച്ച് പിന്മാറിയിട്ട് കാര്യമില്ല. ഫൈറ്റ് ചെയ്ത് നോക്കട്ടെ എന്ന് കരുതി. ലിസി എന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, രാജു ചേട്ടന്‍ ഒരു പോരാളിയാണെന്ന്. ഈ രോ?ഗം വന്നതൊന്നും കണക്കാക്കണ്ട, രാജു ചേട്ടന്‍ ഫൈറ്റ് ചെയ്യ് എന്ന്.

മമ്മൂട്ടിയും എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു, ‘നീ ഫൈറ്റ് ചെയ്യണമെടാ’ എന്ന്. അദ്ദേഹത്തിന് അസുഖം വന്നപ്പോള്‍ ഞാനും വിളിച്ചു പറഞ്ഞു, നിങ്ങള്‍ എന്നോട് പറഞ്ഞതു പോലെ തന്നെ ഞാന്‍ പറയുന്നു. ഫൈറ്റ് ചെയ്യണം, നിങ്ങളാണ് നമ്മുടെയൊക്കെ ധൈര്യമെന്ന്,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju Talks About Mammootty