മിസ്റ്റർ ബീൻ താരത്തിന്റെ പുതിയ സീരീസ് മാൻ V/S ബീയുടെ ട്രെയിലർ പുറത്ത്
Entertainment news
മിസ്റ്റർ ബീൻ താരത്തിന്റെ പുതിയ സീരീസ് മാൻ V/S ബീയുടെ ട്രെയിലർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th May 2022, 11:20 pm

റൊവാൻ അറ്റ്കിൻസൺ മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ കോമഡി സീരീസായ മാൻ V/S ബീയുടെ ട്രെയിലർ പുറത്തിറങ്ങി. വീടിന്റെ മേൽനോട്ട ചുമതലയുള്ള ഒരാളും ആ വീട്ടിലെത്തുന്ന വികൃതിയായ തേനീച്ചയും തമ്മിലുള്ള കഥയാണ് സീരീസ് പങ്കുവെക്കുന്നത്.

തേനീച്ച കാരണം നേരിടേണ്ടി വന്ന പ്രതിസന്ധികളാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തിലൂടെ വ്യക്തമാക്കുന്നത്. അപകടകരമായ ഡ്രൈവിം​ഗ്, മറ്റ് വകുപ്പുകൾ എന്നിവ ചുമത്തി വിചാരണയ്ക്ക് കോടതിയിലിരിക്കുമ്പോഴും നിസ്സഹായനായി തേനീച്ചയെ പഴിപറയുന്ന മാൻ V/S ബീയുടെ ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ബ്രയാൻ ക്രാൻസ്റ്റണിന്റെ വാൾട്ടർ വൈറ്റ് തന്റെ ഹൈ-എൻഡ് മെത്ത് ലാബിൽ അതിക്രമിച്ചുകയറി പ്രശ്നമുണ്ടാക്കുന്ന ഈച്ചയെ ഒഴിവാക്കാൻ കഷ്ടപ്പെടുന്ന ചിലവഴിക്കുന്ന ബ്രേക്കിംഗ് ബാഡ് കോൾഡ് ഫ്ലൈ എന്ന എപ്പിസോഡിനെ ഓർമ്മിപ്പിക്കുന്നു എന്നായിരുന്നു കാഴ്ചക്കാരുടെ അഭിപ്രായം.

ഇതിനോടകം 1.2 മില്യൺ പേരാണ് കണ്ടത്.

Content Highlight: Man v/s bee series trailer out at netflix