തൊഴിലില്ലായ്മ, ദാരിദ്രം, വിലവർധനവ്; മോദി സർക്കാരിന്റെ എട്ട് തോൽവികൾ എണ്ണിപ്പറഞ്ഞ് എൻ.സി.പി
national news
തൊഴിലില്ലായ്മ, ദാരിദ്രം, വിലവർധനവ്; മോദി സർക്കാരിന്റെ എട്ട് തോൽവികൾ എണ്ണിപ്പറഞ്ഞ് എൻ.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2022, 10:53 pm

മുംബൈ: മോദി സർക്കാരിന്റെ എട്ട് വർഷം നീണ്ട ഭരണകാലത്തെ പരാജയങ്ങളുടെ സീരീസായി പ്രഖ്യാപിച്ച് എൻ.സി.പി നേതാവ് നേതാവ് മഹേഷ് തപസെ. പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, വിദ്വേഷ രാഷ്ട്രീയം എന്നിവയെ മുൻനിർത്തിയാണ് മഹേഷ് തപസെയുടെ പരാമർശം.

വർധിച്ചുവരുന്ന പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിലെ പരാജയം, വിദ്വേഷ രാഷ്ട്രീയം, രൂപയുടെ മൂല്യത്തിലുണ്ടായതകർച്ച, സാമ്പത്തിക തകർച്ച, സാമൂഹിക ഘടനയുടെ തകർച്ച, ജനാധിപത്യത്തെ അടിച്ചമർത്തൽ തുടങ്ങി മോദി സർക്കാർ ഭരണത്തിൽ രാജ്യം നേരിട്ട പ്രതിസന്ധികളെ സർക്കാരിന്റെ എട്ട് തോൽവികളായാണ് അദ്ദേഹം പട്ടികപ്പെടുത്തിയത്.

ഈ എട്ട് വർഷത്തെ മോദിയുടെ ദുർഭരണത്തിൽ രാജ്യത്തിന് ഒരുപാട് കാര്യങ്ങൾ നഷ്ടമായി. ആർ.എസ്.എസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി സർക്കാർ രാജ്യത്തിന്റെ സാമുദായിക സൗഹൃദം തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: ncp points out eight failures in 8 year modi rule