എഡിറ്റര്‍
എഡിറ്റര്‍
സമരം ചെയ്യുന്ന നഴ്‌സുമാരെ പാന്റിന്റെ സിബ്ബ് അഴിച്ചു കാണിച്ച് മാനേജ്‌മെന്റ് പ്രതിനിധി; വീഡിയോ ഫെയ്‌സ്ബുക്കിലിട്ട് സമരക്കാരും, വീഡിയോ കാണാം
എഡിറ്റര്‍
Monday 7th August 2017 10:04pm


കോട്ടയം: സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് നേരെ അശ്ലീല അംഗ്യം കാണിച്ച് മാനേജ്മെന്റ് പ്രതിനിധി. കോട്ടയം ഭാരത് ആശുപത്രിയിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബാബുവാണ് സമരം ചെയ്യുന്ന നേഴ്സുമാര്‍ക്കു നേരെ പാന്റിന്റെ സിബ് അഴിച്ച് കാണിച്ചത്.

എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമരക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ‘യു.എന്‍.എ എന്‍.ആര്‍.ഐ സപ്പോട്ടേഴ്സ്’ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അശ്ലീലം കാണിച്ച ബാബുവിനും മാനേജ്മെന്റിനുമെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും അലയടിക്കുന്നത്.

തന്റെ മകള്‍ സമരക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത് കാണിക്കുമായിരുന്നോ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബാബുവിനോട് ചോദിക്കുന്നു ഇവര്‍. കൂടാതെ ഇയാളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.


Also Read:  ‘ആര്‍.എസ്.എസിന്റെ പരിപ്പ് കേരളത്തില്‍ വേവില്ല’; എന്‍.ഡി ടിവിയുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറയുന്നു, അഭിമുഖം പൂര്‍ണ്ണരൂപം വായിക്കാം


സമരത്തെ തകര്‍ക്കാന്‍ മാനേജ്മെന്റ് തങ്ങളെകൊണ്ട് ഇആവുന്ന വിധം ശ്രമിക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. മറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന, സമരക്കാരുടെ ബന്ധുക്കളെ പിരിച്ചുവിടും എന്നാണ് പുതിയ ഭീഷണിയെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍

ഭാരത് ഹോസ്പിറ്റല്‍ മാനേജ്മന്റ് അക്കൗണ്ടന്റ് ആയ ബാബു എന്ന വ്യക്തി സമരം ചെയ്യുന്ന സ്ത്രീകളായ നഴ്സുമാരെ പാന്റിന്റെ സിബ്ബ് ഊരി കാണിക്കുന്നു .. ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത് നിങ്ങള്‍ പറയൂ
ബാബു സാറേ വീട്ടില്‍ ബെഡ്റൂമിലും ബാത്റൂമിലും കാണിക്കേണ്ടത് കുടുംബത്തില്‍ പിറന്ന ഞങ്ങളുടെ സഹോദരിമാരെ നേരെ അല്ല കാണിക്കേണ്ടത് ..ചെത്തി വല്ല കാക്കക്കും ഇട്ടു കൊടുക്കും UNA യുടെ പിള്ളേര്‍ …….
ഭാരത് ഹോസ്പിറ്റല്‍ അവകാശ സമരം ചെയുന്നവര്‍ക് നേരെ (അതും മുഴുവന്‍ സ്ത്രീകള്‍ ) പാന്റ്സിന്റെ zib അഴിച്ചു കാണിച്ചു കൊടുക്കുന്ന മാനേജ്മെന്റിന്റെ ആളായ അക്കൗണ്ട് സെക്ഷനില്‍ ഉള്ള BABU എന്നയാള്‍ ..സുഹൃത്തുക്കളെ ഇങ്ങനെ ഉള്ള ആളുകളെ നമ്മള്‍ ലോകം മുഴുവന്‍ അറിയിക്കണം …എടോ ബാബു താങ്കള്‍ ബഹുമാനം അര്‍ഹിക്കുന്നില്ല അത് കൊണ്ടാണ് എടോ എന്നു വിളിച്ചത് ..തന്റെ മകള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നേല്‍ താന്‍ ഇത് കാണിക്കുമായിരുന്നോ ………..ഓരോ ഷെയറും കമെന്റും ഇവനിട്ടുള്ള അടിയാക്കട്ടെ ……ഇതു നിയമത്തിന്റെ മുന്നില്‍ എത്തിക്കൂ …….

Advertisement