എഡിറ്റര്‍
എഡിറ്റര്‍
ശോഭായാത്രക്കിടെ കുഞ്ഞിനെ കെട്ടിയിട്ട സംഭവം പുറത്തുകൊണ്ടുവന്ന യുവാവിന് ഭീഷണിസന്ദേശം
എഡിറ്റര്‍
Thursday 14th September 2017 7:13pm

പയ്യന്നൂര്‍: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം പുറത്തുവിട്ട യുവാവിനു നേരെ ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഭീഷണിയുമായി ഫോണ്‍കോളുകള്‍ വരുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭീഷണി സന്ദേശം വരുന്ന കാര്യം ശ്രീകാന്ത് പറഞ്ഞത്. +31 ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് അജ്ഞാതരുടെ ഫോണ്‍ സന്ദേശം വരുന്നതെന്ന് ശ്രീകാന്ത് പറയുന്നു.


Also Read: ‘അങ്കത്തിനൊരുങ്ങി കൊമ്പന്മാര്‍’; പരിശീലനത്തിനായി ബ്ലാസ്റ്റേഴ്‌സ് സ്‌പെയിനിലേക്ക് പറക്കുന്നു


നേരത്തെ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ മൂന്നുവയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ടത് ശ്രീകാന്തായിരുന്നു പുറത്തുവിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ശ്രീകാന്ത് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടിരുന്നു.

അതേസമയം കുഞ്ഞിനെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്ലോട്ടവതരിപ്പിച്ച വിവേകാനന്ദ സമിതിയ്‌ക്കെതിരെയാണ് കേസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement