എഡിറ്റര്‍
എഡിറ്റര്‍
‘അങ്കത്തിനൊരുങ്ങി കൊമ്പന്മാര്‍’; പരിശീലനത്തിനായി ബ്ലാസ്റ്റേഴ്‌സ് സ്‌പെയിനിലേക്ക് പറക്കുന്നു
എഡിറ്റര്‍
Thursday 14th September 2017 5:55pm

 

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ ബ്ലാസ്റ്റേഴ്‌സിന്റെ കൊമ്പന്മാരുടെ പരിശീലനവും മുറുകുന്നു. കന്നിക്കിരീടം ലക്ഷ്യം വച്ചാണ് നിലവിലെ റണ്ണേഴ്‌സ്അപ്പായ ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഒരുക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി ഈ മാസം 30 നു സ്‌പെയിനിലേക്ക് പോവുകയാണ് കേരളാ ക്യാമ്പ്.


Also Read: അമേരിക്കയെ ചാരമാക്കും; ജപ്പാനെ കടലില്‍ മുക്കും; വീണ്ടും പോര്‍വിളിയുമായി ഉത്തര കൊറിയ


നിലവില്‍ ഹൈദരാബാദില്‍ പരിശീലനം നടത്തുന്ന കേരളാ ടീം സ്‌പെയിനില്‍ വിവിധ ക്ലബ്ബുകളോട് പരിശീലന മത്സരത്തില്‍ ഏര്‍പ്പെടും. സ്പെയിനിലെ തീരദേശ നഗരമായ മാര്‍ബെല്ലയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പ്. ഇതുവരെ ടീമിനൊപ്പം ചേരാത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ താരങ്ങളായ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഗോള്‍ കീപ്പര്‍ പോള്‍ റഹുബ്ക എന്നിവര്‍ ഇവിടെവെച്ചാകും ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുക.

പരിശീലനം നേരത്തെ ആരംഭിച്ചെങ്കിലും ഇതുവരെ ടീമിന്റെ മുഖ്യ പരിശീലകന്‍ റെനെ മ്യൂളന്‍ളസ്റ്റീന്‍ ക്യാമ്പിലെത്തിയിട്ടില്ല. അസിസ്റ്റന്റ് കോച്ച് തങ്ബോയ് സിങ്ടോയുടെ നേതൃത്വത്തിലാണ് ടീമിന്റെ ഇപ്പോഴത്തെ പരിശീലനം. അടുത്തയാഴ്ചയോടെ മ്യൂളന്‍ളസ്റ്റീന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Dont Miss: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍


ഇത്തവണ ഏഴു മലയാളി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴിസിലുള്ളത്. ഈ താരങ്ങളെല്ലാം ക്യാമ്പിനൊപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമിനൊപ്പമുള്ള സന്ദേശ് ജിങ്കന്‍, ലാല്‍റുത്താര, ജാക്കിചന്ദ് സിങ് എന്നിവര്‍ ഇതുവരെ ക്യാമ്പിലെത്തിയിട്ടില്ല.

Advertisement