'ഇല്ലങ്ങളില്‍ ഷൂട്ട് നടക്കുമ്പോള്‍ ബീഫ് ഒളിച്ചു കടത്താറുണ്ട് ഒടുവില്‍ ഉണ്ണികൃഷ്ണന്‍'; മാമുക്കോയ പറയുന്നു
Entertainment
'ഇല്ലങ്ങളില്‍ ഷൂട്ട് നടക്കുമ്പോള്‍ ബീഫ് ഒളിച്ചു കടത്താറുണ്ട് ഒടുവില്‍ ഉണ്ണികൃഷ്ണന്‍'; മാമുക്കോയ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th September 2020, 12:23 pm

കോഴിക്കോട്: ഇല്ലങ്ങളില്‍ സിനിമാഷൂട്ടിങ്ങ് നടക്കുമ്പോള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഹസ്യമായി ബീഫെത്തിക്കാറുണ്ടെന്ന് മാമുക്കോയ. ഡൂള്‍ന്യൂസിന്റെ മെനുമേക്കേഴ്‌സ് പരിപാടിയിലാണ് മാമുക്കോയ അനുഭവം പങ്കുവെച്ചത്.

‘ചില അമ്പലപ്പറമ്പുകളിലും ഇല്ലങ്ങളിലുമെല്ലാം ഷൂട്ട് നടക്കുമ്പോള്‍ ഭക്ഷണത്തിന് ബീഫ് കിട്ടാത്തതിനാല്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണനും പപ്പുവും രഹസ്യമായി പുറത്തു നിന്ന് ബീഫ് എത്തിക്കുകയാണ് പതിവ്. പപ്പു ചേട്ടന് ബീഫ് ഇല്ലാതെ പറ്റില്ല. ഒടുവിലിനും അങ്ങനെത്തന്നെയാണ്.
ഇറച്ചി കയറ്റാന്‍ പറ്റാത്ത ഒരു ഇല്ലത്ത് ബീഫ് ഒളിച്ചു കടത്തിയിട്ടുപോലുമുണ്ട് ഒടുവില്‍, ചില ഇല്ലങ്ങളിലെല്ലാം ബീഫിന്റെ മണമടിച്ചാല്‍ അവിടെ നിന്ന് പുറത്താക്കും. അതുകൊണ്ട് രഹസ്യമായി കഴിക്കാതെ മറ്റെന്ത് ചെയ്യാനാണ്’, മാമുക്കോയ പറയുന്നു.

വീഡിയോ കാണാം,

ഓണത്തിനും വിഷുവിനും കുതിരവട്ടം പപ്പു വീട്ടിലേക്ക് വിളിക്കുന്ന അനുഭവവും മാമുക്കോയ പങ്കുവെച്ചു.
‘കുതിരവട്ടം പപ്പു എല്ലാ ഓണത്തിനും വിഷുവിനും വീട്ടിലേക്ക് വിളിക്കുമായിരുന്നു. വിളിക്കുമ്പോള്‍ ഞാന്‍ ചോദിക്കും നിങ്ങള്‍ വെണ്ടക്കസാമ്പാര്‍ അല്ലേ ഉണ്ടാക്കുകയെന്ന്. എന്നാല്‍ പപ്പുവേട്ടന്റെ വീട്ടില്‍ ചെന്നുനോക്കുമ്പോള്‍ കോഴി, പോത്തിറച്ചി, ആടിന്റെ തല അങ്ങനെ എല്ലാം ഉണ്ടാവും. വിഷുവിന് ഇതൊക്കെ പറ്റുമോ എന്ന് ഞാന്‍ ചോദിക്കും. വേണേല്‍ നക്കിക്കള എന്ന് പപ്പുവേട്ടന്‍ പറയും’, മാമുക്കോയ പറയുന്നു.

മെനു മേക്കേഴ്‌സ് പരിപാടിയില്‍ ബീഫ് കറിവെച്ചുകൊണ്ടാണ് മാമുക്കോയ സിനിമാലോകത്തെ ഭക്ഷണപ്രിയരെ കുറിച്ച് വാചാലനായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: mamukoya said about oduvil unnikrishnans and pappus beef interests