കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും; ജന്മദിനത്തില്‍ വൈറലായി മാമുക്കോയ - ചിത്രങ്ങള്‍ കാണാം
Entertainment
കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും; ജന്മദിനത്തില്‍ വൈറലായി മാമുക്കോയ - ചിത്രങ്ങള്‍ കാണാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th July 2020, 12:20 pm

മലയാളിയുടെ മാമുക്കോയയുടെ ജന്മദിനമാണിന്ന്. വ്യത്യസ്തമായ ഭാഷയിലൂടെയും അഭിനയശൈലിയിലൂടെയും നര്‍മ്മത്തിന് പുതിയ ഭാവങ്ങള്‍ നല്‍കിയ നടനാണ് മാമുക്കോയ. നര്‍മ്മത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അഭിനയത്തിന്റെ വേറിട്ട തലങ്ങളിലൂടെയും മാമുക്കോയ മലയാളിക്ക് മുന്നിലെത്തി.

മാമുക്കോയയുടെ മുന്‍കാല ചിത്രങ്ങളിലെ ഒട്ടേറെ ഡയലോഗുകള്‍ ഈ അടുത്ത കാലത്ത് വൈറലായിരുന്നു. മാമുക്കോയ കഥാപാത്രങ്ങളുടെ കുറിക്ക് കൊള്ളുന്ന മറുപടികളാണ് ‘തഗ് ലൈഫ്’ എന്ന ടാഗോടു കൂടി വൈറലായത്.

ഇപ്പോള്‍ കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞ മാമുക്കോയയുടെ പുതിയ ഫോട്ടോകള്‍ കൂടി വൈറലായിരിക്കുകയാണ്. റെയിന്‍ബോ മീഡിയ നടത്തിയ ഫോട്ടോഷൂട്ടിലെ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ജൂണ്‍ 30ന് റെയിന്‍ബോ മീഡിയയുടെ ഫേസ്ബുക്കില്‍ വന്ന ഈ ചിത്രങ്ങള്‍ ജന്മദിനമായ ഇന്ന് ആരാധകര്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ