ഈ ലുക്ക് അമല്‍ നീരദിന്റെ ചിത്രത്തിന് വേണ്ടിയോ ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍
Malayalam Cinema
ഈ ലുക്ക് അമല്‍ നീരദിന്റെ ചിത്രത്തിന് വേണ്ടിയോ ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th January 2021, 12:54 pm

കൊച്ചി: ചൊവ്വാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സിനിമാ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആവുന്നത്.

കറുത്ത ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ ഒരു ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഷാമോന്‍ സലിം ആയിരുന്നു ഈ ചിത്രങ്ങള്‍ എടുത്തത്.

ഇതിന് പിന്നാലെ ഈ ചിത്രം മമ്മൂട്ടി – അമല്‍ നീരദ് കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണോ എന്നാണ് സോഷ്യല്‍ മീഡിയില്‍ മലയാള സിനിമാ പ്രേമികളില്‍ ഉയരുന്ന പ്രധാന സംശയം.

നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുമ്പായി അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് പുതിയ ഒരു സിനിമ എത്തുമെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഇത് ഒരു സിനിമയായിരിക്കില്ലെന്നും സീരിസ് ആയിരിക്കുമെന്നും പ്രചരണങ്ങളുണ്ട്. ഇന്ത്യയിലും വിദേശത്തും ചിത്രീകരിക്കേണ്ടത് കൊണ്ടാണ് ബിലാല്‍ മാറ്റി വെയ്ക്കുന്നത്.

സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.

Content Highlights: Mammooty new look for Amal Neerad’s film? Mammootty’s new look have been discussed on social media