അയാള്‍ക്ക് എന്നെ വിവാഹം കഴിക്കണം, ദയവായി രാഷ്ട്രീയവും മതവും കാണരുത്; അഹാന കൃഷ്ണ
Kerala News
അയാള്‍ക്ക് എന്നെ വിവാഹം കഴിക്കണം, ദയവായി രാഷ്ട്രീയവും മതവും കാണരുത്; അഹാന കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2021, 11:18 am

ആരാധകനെന്ന പേരില്‍ വീട്ടില്‍ അതിക്രമിച്ച കയറിയ ആളെക്കുറിച്ച് അഹാന കൃഷ്ണകുമാര്‍. വീട്ടിലേക്ക് അതിക്രമിച്ച് കയറാനായി അയാള്‍ ഗേറ്റ് ചാടിക്കടന്നുവെന്നും ഉടന്‍ തന്നെ വാതിലുകള്‍ അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ അപകടം ഒഴിവാക്കാന്‍ പറ്റിയെന്നും അഹാന പറഞ്ഞു.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാനയുടെ പ്രതികരണം. എന്നെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആഗ്രഹം. പൂട്ടിയിരുന്ന ഞങ്ങളുടെ വീടിന്റെ ഗേറ്റ് അയാള്‍ ചാടിക്കടക്കുകയായിരുന്നു. ശേഷം വീടിന്റെ വരാന്തയില്‍ വന്നിരുന്ന് മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചുകൊണ്ടിരുന്നു. പെട്ടെന്നു തന്നെ പൊലീസിനെ വിളിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു.

അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാട് അയാളുടെ സര്‍ നെയിം എന്താണെന്നുള്ളത് വിഷയമല്ലെന്നും ദയവായി തന്റെ അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വളച്ചൊടിക്കരുതെന്നും അഹാന പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം മുഴുവന്‍ പേടിച്ചുപോയെന്നും നടി പറഞ്ഞു. സിനിമയില്‍ നടക്കുന്നക്കുന്നതു പോലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ എന്നും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അഹാന കൂട്ടിച്ചേര്‍ത്തു.

വീടിന്റെ മുകളിലെ നിലയില്‍ നിന്നും ഓടി വന്ന് വാതില്‍ അടച്ച തന്റെ അനിയത്തി ഹന്‍സികയെക്കുറിച്ചും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവാവ് അഹാനയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ahana Krishnakumar response about man who attacking his house