'സിനിമക്ക് നമ്മളെ ആവശ്യമില്ല' എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു, അതിപ്പോഴും എൻ്റെ മനസിലുണ്ട്: ജോമോൾ
Entertainment
'സിനിമക്ക് നമ്മളെ ആവശ്യമില്ല' എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു, അതിപ്പോഴും എൻ്റെ മനസിലുണ്ട്: ജോമോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 10:15 pm

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു.

1998ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ചാൻസ് ചോദിക്കുന്നത് താൻ ശീലമാക്കിയെന്ന് പറയുകയാണ് ജോമോൾ.

സിനിമയില്‍ തുടക്കം കുറിച്ചതുമുതല്‍ അവസരങ്ങളെല്ലാം തനിക്ക് ഇങ്ങോട്ടേക്കാണ് വന്നതെന്നും സിനിമ തേടിപ്പോകേണ്ട ആവശ്യം വന്നിട്ടില്ലെന്നും ജോമോൾ പറയുന്നു. എന്നാൽ ഇന്ന് കാലം മാറിയെന്നും നിർമാതാക്കളോടും അഭിനേതാക്കളോടും അവസരം ചോദിക്കാറുണ്ടെന്നും നടി പറഞ്ഞു.

ചാൻസ് ചോദിക്കുന്നത് താൻ ശീലമാക്കിയെന്നും എല്ലാം ഇങ്ങോട്ട് വരണമെന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സിനിമക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമയെ ആവശ്യമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്നും പണ്ട് ചെയ്യാത്ത കാര്യങ്ങൾ ഇന്ന് ചെയ്യാൻ മടി കാണുമെങ്കിലും മാറ്റണമെന്നും നടി പറഞ്ഞു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയില്‍ തുടക്കം കുറിച്ചതുമുതല്‍ എനിക്ക് എല്ലാം ഇങ്ങോട്ടാണ് വന്നത്. സിനിമ തേടിപ്പോകേണ്ട ആവശ്യം വന്നിട്ടില്ല. തുടരെത്തുടരെ സിനിമകൾ വന്നു. ചാൻസ് ചോദിക്കേണ്ട ആവശ്യം വന്നില്ല. പക്ഷേ, ഇന്ന് കാലം മാറി. പരിചയമുള്ള നിർമാതാക്കളോടും അഭിനേതാക്കളോടും നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ പറയാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചാൻസ് ചോദിക്കൽ എന്റെ ശീലമല്ല, പക്ഷേ, ഇപ്പോൾ ഞാൻ അതെന്റെ ശീലമാക്കി.

എല്ലാം നമുക്ക് ഇങ്ങോട്ട് വരണം എന്നില്ലല്ലോ. ഒരിക്കൽ മമ്മൂക്ക പറഞ്ഞതുപോലെ ‘സിനിമക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമയെ ആവശ്യം,’ എന്ന്. അതെപ്പോഴും നമ്മുടെ മനസിൽ വേണം. പണ്ട് ചെയ്യാത്ത ചിലതൊക്കെ ഇന്ന് ചെയ്യാൻ മടി കാണും. പക്ഷേ, അത് മാറ്റിയാലേ ശരിയാകൂ,’ ജോമോൾ പറയുന്നു.

Content Highlight: Mammootty told me, ‘Cinema doesn’t need us’, and that still in my mind says Jomol