എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
എന്താ ജോണ്‍സാ കള്ളില്ലേ കള്ളിന് കറിയില്ലെ..; പാടി തകര്‍ത്ത് മമ്മൂക്ക; ചിത്രീകരണ വീഡിയോ പുറത്ത് വിട്ട് അങ്കിളിന്റെ അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday 26th April 2018 6:33pm

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യു തിരക്കഥ രചിച്ച്   ഗിരീഷ് ദാമോദര്‍ സംവിധാനം    ചെയ്യുന്ന പുതിയ ചിത്രം അങ്കിളില്‍ മമ്മൂട്ടി പാടിയ ഗാനം പുറത്ത് വിട്ടു. എന്താ ജോണ്‍സാ കള്ളില്ലെ എന്ന നാടന്‍പാട്ടാണ് ചിത്രത്തിനായി മമ്മൂട്ടി പാടിയത്.

ബിജിബാല്‍ ആണ് പാട്ടിന് ഈണം പകര്‍ന്നത്. സ്റ്റൂഡിയോയില്‍ മമ്മൂക്ക് പാടുന്ന വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സ്റ്റൂഡിയോയില്‍ ജോയ് മാത്യു, സിദ്ധീഖ്, ബിജിബാല്‍ എന്നിവരും മമ്മൂട്ടിയുടെ കൂടെ ഉണ്ട്


Also Read ‘നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ…’; അല്‍ഫോണ്‍സ് പുത്രോനോട് വിനീത് ശ്രീനിവാസന്‍


നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരെത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് തന്നെ മുടക്ക് മുതലും ലാഭവും ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ തമിഴ് തെലുങ്ക് റീമേക്ക് അവകാശങ്ങളും സാറ്റ്ലൈറ്റ് റൈറ്റുമാണ് റിലീസിന് മുമ്പ് തന്നെ വിറ്റു പോയത്.സൂര്യ ടി.വിയാണ് ചിത്രത്തിന്റെ സാറ്റ് ലൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളും, അതില്‍ അച്ഛന്റെ സുഹൃത്ത് ഇടപെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്

Advertisement