സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പൊ പിടികിട്ടി; മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍
Entertainment
സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പൊ പിടികിട്ടി; മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 2:51 pm

മമ്മൂട്ടി സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാണ്. മമ്മൂട്ടി വരുന്ന അഭിമുഖങ്ങളില്‍ എല്ലാം ഈ ചോദ്യം പതിവുള്ളതാണുതാനും. ചിട്ടയായ ജീവിതശൈലിയും ആരോഗ്യപരമായ ആഹാരമുവാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് മമ്മൂട്ടി തന്നെ ചില വേദികളില്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭക്ഷണരീതി പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യന്‍ നതാഷ മോഹന്‍. രുചിയില്‍ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടി പിന്തുടരുന്നതെന്ന് നതാഷ പറയുന്നു. സമീകൃതഭക്ഷണം ആസ്വദിച്ചു കഴിക്കുകയും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കി സജീവമായ ജീവിതശൈലി പിന്തുടരുന്നതുമാണ് അദ്ദേഹത്തിന്റെ ‘നിത്യ യൗവനത്തിന്റെ’ രഹസ്യമെന്ന് നതാഷ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നതാഷ മമ്മൂട്ടിയുടെ ഡയറ്റ് രഹസ്യം വെളിപ്പെടുത്തിയത്.

നതാഷ മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സമീകൃത ആഹാരം: പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഓരോ തവണത്തെ ആഹാരത്തിലും ഉള്‍പ്പെടുന്നു.

ജലാംശം: ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസം മുഴുവന്‍ അദ്ദേഹം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒപ്പം ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

പോഷക ആഗിരണം: പരമാവധി പോഷകങ്ങള്‍ക്കും ആന്റിഓക്സിഡന്റുകള്‍ക്കും വേണ്ടി നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.

ഭക്ഷണ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ
ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

പൂര്‍ണ്ണ ഭക്ഷണം (Whole Foods) : മികച്ച ഊര്‍ജ്ജ നിലയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പൂര്‍ണ്ണവും സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കുന്നത് കുറയ്ക്കുക.

പതിവ് ഭക്ഷണം: ഊര്‍ജ്ജ നില സ്ഥിരമായി നിലനിര്‍ത്താനും ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാനും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് വിശക്കുന്നപക്ഷം ചെറിയ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.

മൈന്‍ഡ്ഫുള്‍ ഈറ്റിം?ഗ്: ആസ്വദിച്ച് കഴിക്കുന്നത് ശീലമാക്കുക. വിശപ്പിന്റെ സൂചനകളില്‍ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും.

സജീവമായ ജീവിതശൈലി: മെച്ചപ്പെട്ട ഫലങ്ങള്‍ക്ക് മികച്ച ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്. അത് ചെയ്യുന്ന ആളാണ് മമ്മൂട്ടി.

Content Highlight: Mammootty’s dietitian Natasha Mohan shares his diet