കാത്തിരിപ്പിന് വിരാമം; പേരന്‍പ് തിയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പ്രെമോ പുറത്ത് വിട്ടു
indian cinema
കാത്തിരിപ്പിന് വിരാമം; പേരന്‍പ് തിയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പ്രെമോ പുറത്ത് വിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th July 2018, 11:36 pm

റോട്ടര്‍ഡാം ഉള്‍പ്പടെയുള്ള ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോ റിലീസ് ചെയ്തു. ദേശീയ പുരസ്‌ക്കാര ജേതാവായ റാം സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

വിദേശത്ത് ടാക്‌സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മുട്ടി അഭിനയിച്ച സിനിമ റോട്ടര്‍ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയായിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മേളയിലെ ഫയര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേര്‍ എത്തിയിരുന്നു. പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു.


Also Read വീണ്ടും മുണ്ടുടുത്ത് മോഹന്‍ലാല്‍; ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേയാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയില്‍ ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.