മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയേറ്റിന് തിയേറ്ററുകളില്‍ വിലക്ക്
Entertainment news
മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയേറ്റിന് തിയേറ്ററുകളില്‍ വിലക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th March 2026, 3:49 pm

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളിലെത്തുന്ന പേട്രിയേറ്റിന് തിയേറ്ററുകളില്‍ വിലക്ക്. തിയേറ്ററില്‍ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് വിലക്കിന് കാരണമായത്. നിര്‍മാതാവിനും വിതരണക്കാരനും 60 ശതമാനവും തിയേറ്ററുകള്‍ക്ക് 40 ശതമാനവുമാണ് പണത്തിന്റെ വിഹിതം ലഭിക്കുക.

ഇത് റിലീസ് ആദ്യ ആഴ്ച്ച പിന്നിട്ടാല്‍ 50, 55 എന്ന അനുപാതത്തിലേക്ക് മാറും. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി വന്‍താരനിര അണിനിരക്കുന്ന സിനിമയായത് കൊണ്ട് കോടികള്‍ മുടക്കിയാണ് സിനിമ നിര്‍മിക്കുന്നതെന്നും അതുകൊണ്ട് സിനിമയ്ക്ക് ഒരു പരിഗണന വേണമെന്നുമാണ് നിര്‍മാതാവ് തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടത്.

നിര്‍മാതാവിനും വിതരണക്കാര്‍ക്കും ആദ്യത്തെ ആഴ്ച്ചയുള്ള 60 ശതമാനം അടുത്ത ആഴ്ച്ച കൂടി വേണമെന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ രണ്ടാഴ്ച്ച 60, 40 എന്ന അനുപാതികത്തില്‍ സിനിമ പ്രദര്‍ശിപ്പക്കാന്‍ കഴിയില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ എത്തുന്ന പേട്രിയേറ്റ് ഏപ്രില്‍ 23നാണ് റിലീസ് ചെയ്യേണ്ടത്.

Content Highlight: Mammootty-Mohanlal film Patriot banned from theaters