ഇനി അജുവും നിവിനും ഒന്ന് മാറി നിൽ...ഇതിവര് തൂക്കി; സോഷ്യൽ മീഡിയയിൽ ലാലേട്ടനും മമ്മൂക്കയും തകർക്കുന്നു
Malayalam Cinema
ഇനി അജുവും നിവിനും ഒന്ന് മാറി നിൽ...ഇതിവര് തൂക്കി; സോഷ്യൽ മീഡിയയിൽ ലാലേട്ടനും മമ്മൂക്കയും തകർക്കുന്നു
നന്ദന എം.സി
Wednesday, 7th January 2026, 2:08 pm

ഒറിജിനലും എ.ഐയും തമ്മിൽ വേർതിരിക്കാൻ പോലും കഴിയാത്തൊരു കാലഘട്ടത്തിലൂടെയാണ് സോഷ്യൽ മീഡിയ കടന്നുപോകുന്നത്. അജുവും നിവിനും വരെ ഒന്ന് സൈഡ് ആകേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. കാരണം ഇപ്പോഴത്തെ താരം മറ്റാരുമല്ല മലയാള സിനിമയുടെ ഇടംവലം കാവൽക്കാരായ മമ്മൂക്കയും ലാലേട്ടനുമാണ്.

എ ഐ വീഡിയോ, Photo: Instagram/ Screen grab

സർവം Big Ms എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലായത്. ഇവിടെ Big M എന്നാൽ മറ്റൊന്നുമല്ല മോഹൻലാലും മമ്മൂട്ടിയും തന്നെ.
‘സർവ്വം മായയിൽ നിവിൻ പോളിയും അജു വർഗീസും തകർത്താടിയ പ്രഭേന്ദു നമ്പൂതിരി, രൂപേഷ് നമ്പൂതിരി എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടിയും മോഹൻലാലും എത്തിയാൽ എങ്ങനെയുണ്ടാകുമെന്ന ആരാധകരുടെ കൗതുകവും ആകാംഷയും തന്നെയാണ് ഇത്തരമൊരു എ.ഐ വീഡിയോയിലേക്ക് വഴിതെളിച്ചത്.

എക്സെൻ എ.ഐ മീഡിയ പുറത്തിറക്കിയ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ഒരുമിച്ച് പൂജ ചെയ്യുന്നതും, കുളത്തിൽ കുളിക്കുന്നതും, വണ്ടിയിൽ യാത്ര പോകുന്നതുമെല്ലാം ഒറിജിനൽ സീനുകളാണെന്ന തോന്നൽ പ്രേക്ഷകർക്കുണ്ടാകുന്ന തരത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഒഫിഷ്യൽ ടീസർ , Photo: YouTube/ Screen grab

കഥാപാത്രങ്ങളുടെ ശരീരഭാഷയും ഭാവങ്ങളും വരെ അത്രമേൽ കൃത്യമായി പകർത്തിയതോടെ ‘ഇത് എ.ഐ തന്നെയാണോ?’ എന്ന സംശയം പോലും പലർക്കും തോന്നുന്ന അവസ്ഥയാണ്.

നിവിൻ പോളിയായി മമ്മൂക്കയും, അജുവായി ലാലേട്ടനും എത്തിയതോടെ കമന്റ് ബോക്സ് ചിരിയുടെയും ആഘോഷത്തിന്റെയും വേദിയായി.
ഇത് കത്തും… ഒരു ഒന്നൊന്നര കത്തൽ കത്തും, ഈ ചുള്ളന്മാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, ഇനി കുറച്ച് അജുവും നിവിനും മാറി നിൽ… ഇത് ഇവർ തൂക്കി എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് പിന്നാലെ വരുന്നത്.

View this post on Instagram

A post shared by Xen AI Media (@xenaimedia)

നിവിൻ പോളി, അജു വർഗീസ്’ Photo: IMDb

മോഹൻലാൽ–മമ്മൂട്ടി കോമ്പോ മലയാളികൾക്ക് എക്കാലവും ആഘോഷമാണ്. അതുകൊണ്ടുതന്നെ സെക്കൻഡുകൾക്കുള്ളിൽ വീഡിയോ വൈറലാവുകയും ചെയ്തു. നിവിനും അജുവും നിറഞ്ഞാടിയ കഥാപാത്രങ്ങൾ ലാലേട്ടനും മമ്മൂക്കയും കൈയിലെടുത്താൽ എങ്ങനെയുണ്ടാകുമെന്ന് സോഷ്യൽ മീഡിയ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.

ഒർജിനൽ ആര്, എ.ഐ ആര് എന്ന കൺഫ്യൂഷനിലൂടെയാണ് പ്രേക്ഷകർ പോകുന്നതെങ്കിലും, ഒരു കാര്യത്തിൽ മാത്രം സംശയമില്ല
മമ്മൂട്ടി മോഹൻലാൽ കോംബോ വന്നാൽ ലൈക്കും ഷെയറും ഉറപ്പ്.

Content Highlight: Mammootty Mohanlal AI video goes viral

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.