മമ്മൂക്കക്ക് ഇങ്ങോട്ട് വന്ന് അങ്ങനെ പറയേണ്ട കാര്യമില്ല, ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല: ലിജോമോൾ ജോസ്
Entertainment
മമ്മൂക്കക്ക് ഇങ്ങോട്ട് വന്ന് അങ്ങനെ പറയേണ്ട കാര്യമില്ല, ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല: ലിജോമോൾ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 10:01 am

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടിയാണ് ലിജോമോൾ ജോസ്. പിന്നീട് നിരവധി സിനിമകളിൽ നടി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് ലിജോമോൾ. സിവപ്പ് മഞ്ഞൾ പച്ചൈ ആണ് ലിജോമോളുടെ ആദ്യത്തെ തമിഴ് സിനിമ.

പിന്നീട് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെങ്കണി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പൊൻമാനിലും ലിജോമോൾ പ്രധാനകഥാപാത്രം അവതരിപ്പിച്ചിരുന്നു. വിനയ് ഫോർട്ട് നായികയായ സംശയം എന്ന ചിത്രമാണ് ലിജോമോളുടെ ഏറ്റവും പുതിയ ചിത്രം.

മമ്മൂട്ടിയെ താന്‍ ആദ്യമായി കണ്ടത് ഒരു ഷോട്ടിന് വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നെന്നും അദ്ദേഹം കാരവാനില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ താന്‍ ആരാധനയോടെ നോക്കി നിന്നെന്നും ലിജോമോള്‍ ജോസ് പറയുന്നു.

കാരവാനില്‍ നിന്നും അദ്ദേഹം ഇറങ്ങി വന്നപ്പോള്‍ തന്റെ അടുത്തേക്ക് വന്നെന്നും ഹായ് എന്നുപറഞ്ഞ് കൈ തന്നെന്നും ലിജോമോള്‍ പറഞ്ഞു. താന്‍ അതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നും അത്രയും വലിയൊരു സ്റ്റാര്‍ ഇങ്ങോട്ട് വന്ന് ഹായ് എന്നുപറയേണ്ട ആവശ്യമില്ലെന്നും ലിജോമോള്‍ വ്യക്തമാക്കി. ഐ ആം വിത്ത് ധന്യവര്‍മയോട് സംസാരിക്കുകയായിരുന്നു ലിജോമോള്‍ ജോസ്.

 

‘മമ്മൂക്കയെ ഞാന്‍ കാണുന്നത് ഞങ്ങളെല്ലാവരും ഒരു ഷോട്ടിന് വെയിറ്റ് ചെയ്തിരിക്കുകയാണ്. അപ്പോള്‍ മമ്മൂക്ക കാരവാനില്‍ നിന്നും ഇറങ്ങിവരുന്നു. ഞാന്‍ അപ്പോള്‍ അദ്ദേഹത്തിനെ ആരാധനയോടെ നോക്കി നിന്നു. മമ്മൂക്ക എല്ലാവരെയും നോക്കിയപ്പോള്‍ എന്നെയും കൂടി കണ്ടു. അപ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് വന്ന് എനിക്ക് ഹായ് എന്നുപറഞ്ഞ് എന്ന് കൈ തന്നു.

അത് ഞാന്‍ ഒരിക്കലും എക്‌പെക്ട് ചെയ്യാത്ത മൊമന്റ് ആണ്. കാരണം അത്രയും വലിയൊരു സ്റ്റാര്‍, അല്ലെങ്കില്‍ അത്രയും പൊസിഷനില്‍ നില്‍ക്കുന്ന ഒരാള്‍ എന്റെ അടുത്തേക്ക് ഇങ്ങോട്ട് വന്ന് കൈ തന്നിട്ട് ഹായ് എന്നുപറയേണ്ട ആവശ്യമില്ല. അപ്പോള്‍ അതെനിക്കൊരു വൗ എന്നുപറയുന്ന മൊമന്റ് ആയിരുന്നു,’ ലിജോമോള്‍ ജോസ് പറയുന്നു. സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ലിജോമോളും ഒരുമിച്ച് അഭിനയിച്ചത്.

Content Highlight: Mammootty doesn’t need to come here and say that, I didn’t expect it at all says Lijomol Jose