2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച നടനാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ – നിവിൻ പോളി കൂട്ടുകെട്ടിൽ എത്തിയ പ്രേമം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച നടനാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ – നിവിൻ പോളി കൂട്ടുകെട്ടിൽ എത്തിയ പ്രേമം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരേ സമയം നർമം നിറഞ്ഞ കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും വിനയ് ഫോർട്ടിന്റെ കൈകളിൽ ഭദ്രമാണ്. ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഏറെ മൂല്യമുള്ള മനുഷ്യരാണെന്ന് പറയുകയാണ് നടൻ.

‘ഒരു ആർട്ട് അല്ലെങ്കിൽ ആർട്ടിസ്റ്റ് എന്ന തരത്തിൽ മൂല്യമുള്ള മനുഷ്യരാണ് മമ്മൂട്ടിയും മോഹൻലാലും. നമ്മൾ ഈ പറയുന്ന മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങളെ വെച്ചിട്ട് അവരെ അളക്കാൻ പറ്റില്ല. മലയാള സിനിമയുടെ ചരിത്രം എടുത്തുകഴിഞ്ഞാൽ ഇവർ അവതരിപ്പിച്ച കഥാപാത്രങ്ങളും ഇവർ ചെയ്ത സിനിമകളൊക്കെ എവിടെയോ നിൽക്കുകയാണ്. അപ്പോൾ പൈസ വെച്ചിട്ട് തുലനം ചെയ്യാൻ പറ്റുന്ന വ്യക്തികളല്ല മമ്മൂട്ടിയും മോഹൻലാലും,’ വിനയ് ഫോർട്ട് പറയുന്നു.
ലെജൻഡറി ആളുകളാണ് മമ്മൂട്ടിയും മോഹൻലാലുമെന്നും ഇനി എത്ര വർഷം കഴിഞ്ഞാലും മലയാള സിനിമയിൽ ഇവർ നേടിയെടുത്ത മേഖലയിലേക്ക് എത്താൻ വേറെ ഒരു മനുഷ്യനും പറ്റില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു.
100 കോടി 200 കോടി എന്നുപറയുന്നതിന്റെ മുകളിലാണ് ഇവർ നേടിയെടുത്ത കാര്യങ്ങൾ എന്നാണ് താൻ വിശ്വസിക്കുന്നതെന്നും വിനയ് ഫോർട്ട് പറയുന്നു. സില്ലിമോങ്ക് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നടൻ.
Content Highlight: Mammootty and Mohanlal are not people who can be measured by money says Vinay Fort