എഡിറ്റര്‍
എഡിറ്റര്‍
അള്ളാ ബിലാല്‍ ഇക്ക; ബോക്‌സോഫീസ് കീഴടക്കാന്‍ ബിലാല്‍ തിരിച്ച് വരുന്നു, കൂടെ ദുല്‍ഖറും?
എഡിറ്റര്‍
Friday 17th November 2017 5:05pm

കോഴിക്കോട്: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിസ്റ്റ് മാസ് കഥാപാത്രം ഏതെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ഛായാഗ്രഹണത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ സംവിധായകനാണ് അമല്‍ നീരദ്.

ഇപ്പോളിതാ മാസ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂക്ക വീണ്ടുമെത്തുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം അറിയിച്ചത്. ബിലാല്‍ എന്നാണ് ബിഗ്ബി രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ അമല്‍ നീരദും ഇക്കാര്യം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ചിത്രം പുറത്തിറക്കാനാണ് തീരുമാനം.


Also Readനിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ലെ സെക്‌സി ദുര്‍ഗക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത്; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി


തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ബിഗ്ബിയെന്നും മലയാളസിനിമയില്‍ സ്‌റ്റൈലിന്റെ പര്യായമായ ബിലാലിനെ രണ്ടാംവരവിനായി കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിഗ് ബിയുടെ രണ്ടാം ഭാഗത്തില്‍ ദുല്‍ക്കര്‍ എത്തുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.

Advertisement