ഒരു സംവിധായകന്‍ കണ്ടിരിക്കേണ്ട സിനിമകളെക്കുറിച്ച് മമ്മൂക്ക പറഞ്ഞു; അദ്ദേഹത്തിൻ്റെ തന്നെ ഡയലോഗ് പറഞ്ഞ് അതിനെ പ്രതിരോധിച്ചു: രമേശ് പിഷാരടി
Entertainment
ഒരു സംവിധായകന്‍ കണ്ടിരിക്കേണ്ട സിനിമകളെക്കുറിച്ച് മമ്മൂക്ക പറഞ്ഞു; അദ്ദേഹത്തിൻ്റെ തന്നെ ഡയലോഗ് പറഞ്ഞ് അതിനെ പ്രതിരോധിച്ചു: രമേശ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 8:02 pm

മിമിക്രി രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പിഷാരടി 2018ല്‍ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഗാനഗന്ധര്‍വനും ഒരുക്കി. ഇപ്പോൾ മമ്മൂട്ടിയെപ്പറ്റി സംസാരിക്കുകയാണ് പിഷാരടി.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരാണ് തന്റെ പ്രിയപ്പെട്ട സംവിധായകരെന്നും അവരുടെ സിനിമകള്‍ കണ്ടാണ് താന്‍ സംവിധായകനായതെന്നും പിഷാരടി പറയുന്നു. ഇഷ്ടപ്പെട്ട സിനിമകള്‍ കാണാപ്പാഠം ആകുന്നത് വരെ വീണ്ടും കാണുന്ന ശീലം തനിക്കുണ്ടെന്നും ഒരു സംവിധായകന്‍ കണ്ടിരിക്കേണ്ട കുറെ ഇംഗ്ലീഷ് സിനിമകളെക്കുറിച്ച മമ്മൂട്ടി തനിക്ക് പറഞ്ഞ് തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പത്മരാജന്റെ യും ഭരതന്റെയും പടങ്ങള്‍ കണ്ട ശീലമേ എനിക്കുള്ളൂ’ എന്ന മമ്മൂട്ടി ചിത്രത്തിലെ തന്നെ ഡയലോഗ് തിരിച്ചുപറഞ്ഞാണ് അതിനെ പ്രതിരോധിച്ചതെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരാണ് എന്റെ പ്രിയ സംവിധായകര്‍. അവരുടെയൊക്കെ സിനിമകള്‍ കണ്ടാണ് ഞാന്‍ സംവിധായകനായത്. ഇഷ്ടപ്പെട്ട സിനിമ കാണാപ്പാഠമാകുന്നതുവരെ വീണ്ടും വീണ്ടും കാണുന്ന ശീലം എനിക്കുണ്ട്.

ഒരു സംവിധായകന്‍ കണ്ടിരിക്കേണ്ട കുറെ ഇംഗ്ലീഷ് സിനിമകളെക്കുറിച്ച് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു. അപ്പോള്‍ ‘പത്മരാജന്റെയും ഭരതന്റെയും പടങ്ങള്‍ കണ്ട ശീലമേ എനിക്കുള്ളൂ’ എന്ന ബെസ്റ്റ് ആക്ടറില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് തിരിച്ചടിച്ചാണ് ഞാന്‍ അതിനെ പ്രതിരോധിച്ചത്,’ പിഷാരടി പറയുന്നു.

Content Highlight: Mammookka spoke about the films a director should watch says Ramesh Pisharody