അന്ന് സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ കുറേ പരിക്കുകള്‍ പറ്റി; കണ്ണിന് പ്രശ്‌നങ്ങള്‍ സംഭവിച്ചു: മമിത ബൈജു
Entertainment
അന്ന് സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ കുറേ പരിക്കുകള്‍ പറ്റി; കണ്ണിന് പ്രശ്‌നങ്ങള്‍ സംഭവിച്ചു: മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th February 2025, 4:04 pm

കുറഞ്ഞ ചിത്രങ്ങളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മമിത ബൈജു. 2017ല്‍ വേണുഗോപന്‍ സംവിധാനം ചെയ്ത സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് മമിത തന്റെ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ അല്‍ഫോന്‍സ, ഖോ ഖോ എന്ന സിനിമയിലെ അഞ്ജു, സൂപ്പര്‍ ശരണ്യയിലെ സോന, പ്രേമലുവിലെ റീനു എന്നീ വേഷങ്ങളിലൂടെ മമിത കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖോ ഖോ സിനിമയെ കുറിച്ച് പറയുകയാണ് മമിത ബൈജു.

ഖോ ഖോ സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ കുറെ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. കാരണം മഴയത്ത് കളിക്കുമ്പോള്‍ തെന്നി അടിച്ച് വീഴുകയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കാലിന്റെ വിരലുകള്‍ ചെറുതായി മടങ്ങുക, അങ്ങനത്തെ ചെറിയ ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളു.

സിനിമയുടെ അവസാനം ക്ലൈമാക്‌സില്‍ ഡൈവ് ചെയ്യേണ്ടതുണ്ടായിരുന്നു. ആ സമയത്ത് കുറച്ച് ടേക്ക്സ് പോയിട്ടുണ്ടായിരുന്നു. അന്ന് കണ്ണിന് കുറച്ച് പ്രശ്‌നങ്ങള്‍ സംഭവിച്ചു. മാറ്റിലാണ് ഞങ്ങള്‍ കളിച്ചിരുന്നത്. പൊടിയുണ്ടായിരുന്നു. പൊടിതെറിച്ച് കണ്ണിന് വൈറല്‍ ഇന്‍ഫക്ഷനായിട്ട് രണ്ട് മൂന്നാഴ്ച റെസ്റ്റെടുത്തിരുന്നു,’ മമിത ബൈജു പറഞ്ഞു.

ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോണ്‍സയുടെ റോള്‍ താന്‍ ഇഷ്ടപ്പെട്ട് ചെയ്തതാണെന്നും നടി അഭിമുഖത്തില്‍ പറയുന്നു. താനും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഒരുമിച്ചിരുന്ന് സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്തപ്പോള്‍ തന്നെ ആ കഥാപാത്രത്തിന്റെ ഇമോഷന്‍സും ക്യാരക്ടറുമൊക്കെ തനിക്ക് പറഞ്ഞു തന്നിരുന്നെന്നും മമിത കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ ജാവയിലെ റോള്‍ ശരിക്കും ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്ത റോളാണ്. ഞാനും സംവിധായകന്‍ തരുണ്‍ ചേട്ടനും ഒരുമിച്ചിരുന്ന് സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്തപ്പോള്‍ തന്നെ അല്‍ഫോണ്‍സയുടെ ഇമോഷന്‍സും ക്യാരക്ടറുമൊക്കെ എനിക്ക് തരുണ്‍ ചേട്ടന്‍ പറഞ്ഞു തന്നതാണ്.

അപ്പോള്‍ മുതല്‍ എനിക്ക് ഈ ക്യാരക്ടറിനെ ഒരുപാട് ഇഷ്ടമായി. അണ്‍ഫോണ്‍സ എന്ന ക്യാരക്ടര്‍ എനിക്ക് ഒരു ചലഞ്ചിങ്ങായിരുന്നു. ഒന്നാമത് കഥാപാത്രം ഒരു പെന്തക്കോസ്ത് ആണ്. എന്നെക്കാള്‍ പ്രായം കൂടിയ ഒരാളുടെ ക്യാരക്ടറാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ നല്ല ഇന്ററസ്റ്റിങ്ങായിട്ടാണ് വര്‍ക്ക് ചെയ്തത്,’ മമിത ബൈജു പറഞ്ഞു.

Content Highlight: Mamitha Baiju Talks About Kho Kho Movie