അടക്കവും ഒതുക്കവുമുള്ള നടിയാണ് അവൾ: മല്ലിക സുകുമാരൻ
Entertainment
അടക്കവും ഒതുക്കവുമുള്ള നടിയാണ് അവൾ: മല്ലിക സുകുമാരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th February 2025, 9:42 am

2004 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം രസികനിലൂടെ അഭിനയ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് സംവൃത സുനിൽ. തുടർന്ന് സംവൃത നീലത്താമര, ചോക്ലേറ്റ്, വൈരം, അസുരവിത്ത്, റോബിൻഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബൻസ്, ഡയമണ്ട് നെക്ലെയ്സ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി.

ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്, നല്ലൊരു ആർട്ടിസ്റ്റാണ് സംവൃത സുനിൽ എന്ന് – മല്ലിക സുകുമാരൻ

സംവൃത സുനിലിനെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവരഭിനയിച്ച മാണിക്യക്കല്ല് എന്ന സിനിമ തനിക്ക് വളരെ ഇഷ്ടമാണെന്നും സംവൃതക്ക് പറ്റിയ കഥാപാത്രമായിരുന്നു മാണിക്യക്കല്ലിലേതെന്നും മല്ലിക പറയുന്നു.

തനിക്ക് സംവൃതയെ വളരെ ഇഷ്ടമാണെന്നും അടക്കവും ഒതുക്കവുമുള്ള നടിയാണ് സംവൃതയെന്നും മല്ലിക പറഞ്ഞു. സംവൃത എല്ലാ കാര്യത്തിലും മിടുക്കിയാണെന്നും നല്ലൊരു ആർട്ടിസ്റ്റാണ് സംവൃത സുനിൽ എന്നും മല്ലിക കൂട്ടിച്ചേർത്തു. കൗമുദി ചാനലിനോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

‘സംവൃത സുനിലും പൃഥ്വിയും കൂടെ അഭിനയിച്ച ഒരു സിനിമയുണ്ട്. നമ്മുടെ മോഹന്റെ മാണിക്യക്കല്ല്. എന്തൊരു നല്ല സിനിമയാണ് അത്. ഒന്നാമത്തെ കാര്യം അതിൽ സംവൃതക്ക് പറ്റിയ റോളായിരുന്നു. എനിക്ക് സംവൃതയെ ഭയങ്കര ഇഷ്ടമാണ്. വളരെ മനോഹരമായി സംവൃത ആ കഥാപാത്രം ചെയ്തിട്ടുണ്ട്.

വളരെ അടക്കവും ഒതുക്കവുമുള്ള നടിയാണ് സംവൃത സുനിൽ.

എല്ലാ കാര്യത്തിലും മിടുക്കിയായിട്ടുള്ള കുട്ടിയാണ്. സംസാരവും നല്ല സംസാരമാണ്. അഭിനയവും നല്ലതാണ്. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്, നല്ലൊരു ആർട്ടിസ്റ്റാണ് സംവൃത സുനിൽ എന്ന്.

പ്രത്യേകിച്ച് മാണിക്യക്കല്ല് എന്ന സിനിമ കൂടി കണ്ടപ്പോൾ എനിക്ക് സംവൃതയെ നന്നായി ഇഷ്ടപ്പെട്ടു. അതുപോലെതന്നെയാണ് അയാളും ഞാനും തമ്മിൽ സിനിമയും. രണ്ട് സിനിമയിലും പൃഥ്വിയും സംവൃതയും തമ്മിലുള്ള കെമിസ്ട്രി നല്ല രസമാണ്,’ മല്ലിക സുകുമാരൻ പറയുന്നു.

Content highlight: Mallika Sukumaran talks about Samvrutha Sunil