രഞ്ജിത്ത് രചനയും സഹനിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് എത്തിയ ചിത്രമാണ് നന്ദനം. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നവ്യ നായരും പൃഥ്വിരാജ് സുകുമാരനുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
രഞ്ജിത്ത് രചനയും സഹനിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് എത്തിയ ചിത്രമാണ് നന്ദനം. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നവ്യ നായരും പൃഥ്വിരാജ് സുകുമാരനുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
ഒപ്പം അരവിന്ദ് ആകാശ്, കവിയൂര്‍ പൊന്നമ്മ, രേവതി, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സിദ്ദിഖ്, സായ് കുമാര്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടാനും നന്ദനത്തിന് സാധിച്ചിരുന്നു.
പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രമായിരുന്നു നന്ദനം. ഈ സിനിമയിലെ പൃഥ്വിയുടെ ആദ്യ ഷോട്ടിനെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍. നന്ദനത്തിലെ പൃഥ്വിയുടെ ആദ്യ ഷോട്ട് സുകുമാരന്റെ ഫോട്ടോ തൊഴുത് അനുഗ്രഹം വാങ്ങുന്നതായിരുന്നു എന്നാണ് മല്ലിക പറയുന്നത്.
ആ സീന്‍ കണ്ടപ്പോള്‍ തന്റെ മനസ് നിറഞ്ഞുവെന്നും അവന്‍ ആദ്യമായി ഒരു ഷോട്ട് അഭിനയിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് തന്നെ ആയല്ലോയെന്ന സന്തോഷമായിരുന്നു
തനിക്കെന്നും മല്ലിക പറഞ്ഞു. ഓര്‍മയില്‍ എന്നും സുകുമാരന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘നന്ദനം സിനിമയില്‍ പൃഥ്വി ചെയ്യുന്ന ആദ്യ ഷോട്ട് സുകുവേട്ടന്റെ ഫോട്ടോയുടെ മുന്നില്‍ തൊഴുത് നില്‍ക്കുന്നതായിരുന്നു. അന്ന് ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ ഞാനും ഉണ്ടായിരുന്നു. സുകുവേട്ടന്റെ ഫോട്ടോയുടെ മുന്നില്‍ ചെന്നിട്ട് അച്ഛന്‍ അനുഗ്രഹിക്കണമെന്നൊക്കെ പറയുന്ന സീനായിരുന്നു.
ആ സീനില്‍ അവന്റെ കൂടെ ഉണ്ടായിരുന്നത് രേവതിയാണ്. ആ സീന്‍ കണ്ടപ്പോള്‍ എന്റെ മനസ് നിറഞ്ഞിരുന്നു. ഈശ്വരാ അവന്‍ ആദ്യമായി ഒരു ഷോട്ട് അഭിനയിച്ചപ്പോള്‍ അത് സുകുവേട്ടന്റെ മുന്നില്‍ വെച്ച് തന്നെ ആയല്ലോയെന്ന സന്തോഷമായിരുന്നു എനിക്ക്.
അച്ഛന്റെ പടം തന്നെ വെക്കട്ടേയെന്ന് പൃഥ്വി ചോദിച്ചതായിരുന്നു. അപ്പോള്‍ ‘അതിനെന്താ മോനേ, നല്ലതല്ലേ. അച്ഛനെ തൊഴുതിട്ട് തന്നെ തുടങ്ങ്’ എന്ന് ഞാന്‍ പറഞ്ഞു. ആ സീന്‍ കണ്ടപ്പോള്‍ ശരിക്കും എന്റെ കണ്ണുനിറഞ്ഞു പോയി,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika Sukumaran Talks About Prithviraj’s First Shot In Nandanam Movie