അമ്മയായി അഭിനയിച്ചപ്പോള്‍ ഏറ്റവും കെമിസ്ട്രി തോന്നിയ നടന്‍; ആ സെറ്റില്‍ എനിക്കൊരു പത്ത് വയസ് കുറഞ്ഞു: മല്ലിക സുകുമാരന്‍
Malayalam Cinema
അമ്മയായി അഭിനയിച്ചപ്പോള്‍ ഏറ്റവും കെമിസ്ട്രി തോന്നിയ നടന്‍; ആ സെറ്റില്‍ എനിക്കൊരു പത്ത് വയസ് കുറഞ്ഞു: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th September 2025, 8:56 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് മല്ലിക സുകുമാരന്‍. 1974ല്‍ ജി. അരവിന്ദന്റെ ഉത്തരായനം എന്ന മലയാള ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുത്. അമ്പത് വര്‍ഷമായി സിനിമയില്‍ സജീവമാണ് അവര്‍.

നിരവധി സിനിമകളില്‍ ഭാഗമായിരുന്ന നടി ഇന്ന് സിനിമയിലുള്ള യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന് പോളിയുടെ അമ്മയായി അഭിനയിച്ചത് മല്ലികയായിരുന്നു. ഇപ്പോള്‍ നിവിന് പോളിയെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.

‘നിവിന്റെ അമ്മയായി അഭിനയിച്ചപ്പോഴാണ് നല്ലൊരു കെമിസ്ട്രി തോന്നിയത്. പ്രൊഡ്യൂസര്‍ എന്നെ വിളിച്ചിട്ട് ഇങ്ങനെയൊരു സിനിമ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ധ്യാനുമായി അത്ര പരിചയമില്ലായിരുന്നു. പിന്നെ ഈ സെറ്റില്‍ ചെന്നപ്പോള്‍ എന്റെ പത്ത് വയസങ്ങ് കുറഞ്ഞു.

എല്ലാവരും ഒരുപോലെ തമാശ പറയുന്നു. എനിക്കിത്തിരി തമാശയൊക്കെ പറഞ്ഞിരിക്കുതാണ് ഇഷ്ടം. അവിടെ വളരെ ആക്ടീവായിരുന്നു. ഒരു ക്ഷീണവും ഞാന്‍ അറിഞ്ഞില്ല. കൊച്ചു പിള്ളേരല്ലേ, ഞാന്‍ അവരുടെ കൂട്ടത്തിലങ്ങ് കൂടി.

കല്യാണം കഴിച്ചാലോ എന്ന് നിവിന്‍ പറയുമ്പോള്‍ എന്റെ പൊന്ന് മോന്‍ പോയ് കിടന്നോ എന്ന് എന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ഇപ്പോഴും ഞാന്‍ ഓര്‍ത്ത് ചിരിക്കും,’ മല്ലിക സുകുമാരന്‍ പറയുന്നു.

ലവ് ആക്ഷന്‍ ഡ്രാമ

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019 പുറത്തിറങ്ങിയ ചിത്രമാണ് ലവ്വ് ആക്ഷന്‍ ഡ്രാമ. നയന്‍താര, നിവിന്‍ പോളി മല്ലിക സുകുമാരന്‍ അജു വര്‍ഗീസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ജോമോന്‍ ടി.ജോണ്‍ ക്യാമറ നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് ഷാന്‍ റഹ്‌മാനാണ്.

Content highlight: Mallika Sukumaran talks about Nivin Pauly and love action drama movie