കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.
പൃഥ്വിരാജിനൊപ്പം അഭിനയിച്ച നായികമാരെക്കുറിച്ച് താന്‍ കേട്ട ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. ഒരു നടനും നടിയും നാലോ അഞ്ചോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചാല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന് ചിലര്‍ സംശയിക്കാറുണ്ടെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ആളുകള്‍ വെറുതേ തെറ്റിദ്ധരിക്കുന്നതാണ് അങ്ങനെയെന്നും പൃഥ്വിയുടെ കാര്യത്തില്‍ അത്തരത്തില്‍ ഒരുപാട് നായികമാരുടെ പേര് കേട്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു.
വെള്ളിത്തിര എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരാള്‍ തന്നോട് സംസാരിക്കാന്‍ വന്നെന്നും അതിനിടയില്‍ പൃഥ്വിയും നവ്യയും തമ്മില്‍ പ്രണയത്തിലാണോയെന്ന് ഇന്‍ഡയറക്ടായി ചോദിച്ചെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. തന്റെ നാട്ടുകാരിയാണ് നവ്യ എന്നാണ് അയാള്‍ പറഞ്ഞതെന്നും അതിന് താന്‍ അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്നും അവര്‍ പറഞ്ഞു.
തനിക്ക് നേരിട്ടറിയാവുന്നയാളാണ് നവ്യയുടെ അച്ഛനെന്നും വളരെ നല്ല കുട്ടിയാണ് നവ്യയെന്നും അയാളോട് പറഞ്ഞെന്നും പൃഥ്വിയും നവ്യയും തമ്മില്‍ ആളുകള്‍ വിചാരിക്കുന്നതുപോലെ ഒന്നുമില്ലെന്ന് പറഞ്ഞ് അയച്ചെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഒരുപാട് നടിമാരുടെ കൂടെ പൃഥ്വിയുടെ പേര് കേട്ടിട്ടുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
‘ചിലര്‍ക്ക് ഒരു ധാരണയുണ്ട്, ഏതെങ്കിലും ഒരു നടനും നടിയും നാലഞ്ച് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചാല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും രണ്ടാളും കല്യാണം കഴിക്കുമെന്നും. തെറ്റായ ധാരണയാണത്. സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുക എന്ന് പറഞ്ഞാല്‍ അത് അവരുടെ ജോലിയാണ്. അതിനെ അങ്ങനെ കാണുക. രാജുവിന്റെ കാര്യത്തില്‍ ഒരുപാട് തവണ അങ്ങനെയുണ്ടായിട്ടുണ്ട്. അതില്‍ നവ്യയുടെ പേരായിരുന്നു ആദ്യം കേട്ടത്.
വെള്ളിത്തിരയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരാള്‍ എന്റെയടുത്ത് വന്ന് സംസാരിച്ചു. ആ സംസാരത്തിന്റെ ഇടയില്‍ ‘ചേച്ചിയുടെ നാട്ടുകാരിയാണല്ലേ നവ്യ’ എന്ന് പറഞ്ഞു. എനിക്ക് അപ്പോള്‍ തന്നെ കാര്യം മനസിലായി. ഞാന്‍ അയാളോട് ‘നവ്യയുടെ കുടുംബത്തെ എനിക്ക് നന്നായിട്ട് അറിയാം. അവളുടെ അച്ഛനെ എനിക്ക് പരിചയമുണ്ട്. പൃഥ്വിയും നവ്യയും തമ്മില്‍ അങ്ങനെയൊന്നുമില്ല’ എന്ന് പറഞ്ഞ് മനസിലാക്കി. അങ്ങനെ ഒരുപാട് നായികമാരുടെ പേര് കേട്ടിട്ടുണ്ട്,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika Sukumaran shared the gossip she heard about Prithviraj and Navya Nair