മലയാള സിനിമയിലെ താരസംഘടനയായ AMMAയിൽ നിന്ന് അതിജീവിതയെ വേദനിപ്പിച്ച് പുറത്താക്കിയതാണെന്ന് മല്ലിക സുകുമാരൻ. തെറ്റ് തിരുത്തി അവരെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരണമെന്നും മല്ലിക പറഞ്ഞു. ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
മലയാള സിനിമയിലെ താരസംഘടനയായ AMMAയിൽ നിന്ന് അതിജീവിതയെ വേദനിപ്പിച്ച് പുറത്താക്കിയതാണെന്ന് മല്ലിക സുകുമാരൻ. തെറ്റ് തിരുത്തി അവരെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരണമെന്നും മല്ലിക പറഞ്ഞു. ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
‘നിയമമനുസരിച്ച് പോയവരെ മാത്രമാണോ സംഘടനയിലേക്ക് തിരിച്ചെടുത്തത്? ഒരിക്കലും അങ്ങനെയല്ല. അതിജീവിത ഇങ്ങോട്ട് വിളിക്കട്ടെയെന്ന് പറഞ്ഞത് തെറ്റാണ്. അവരെ പോയിക്കണ്ട് തിരിച്ച് വിളിക്കേണ്ടതാണ്. അവർ പോകുകയാണെന്ന് പറഞ്ഞ് പോയതല്ലല്ലോ, സംഘടനയിലെ എല്ലാവരും കൂടെ വേദനിപ്പിച്ച് പുറത്താക്കിയതല്ലേ. വേദനിപ്പിച്ചു എന്നത് സത്യം തന്നെയാണ്. ആരും കള്ളം പറയുന്നില്ല.
നമുക്ക് പറ്റിയ തെറ്റുകൾ തിരുത്തണം. തെറ്റ് തിരുത്താൻ ഒരു സംഘടനയ്ക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് ഒരു സംഘടനയുടെ മിടുക്ക്? അതിജീവിത തന്റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ പുറകിൽ നിന്ന് ബഹളം വെച്ച് നിശബ്ദരാക്കിയവരാണ് നമ്മളെ ഇപ്പോൾ ലൂസ് ടോക്കേർസ് എന്ന് വിളിക്കുന്നത്. ആ കുട്ടിയെ ഒന്നും ഒരിക്കലും തള്ളിക്കളയാൻ പാടില്ല. പോയി കണ്ട് ക്ഷമ പറഞ്ഞ് കൂട്ടികൊണ്ടുവരികയാണ് സംഘടന വേണ്ടത്,’ മല്ലിക സുകുമാരൻ പറയുന്നു.
ഇതേ അഭിമുഖത്തിൽ തന്നെ മേജർ രവിക്കെതിരെയും മല്ലിക ആഞ്ഞടിച്ചിരുന്നു. എമ്പുരാൻ വിവാദങ്ങളുടെ ബന്ധപ്പെട്ട് മേജർ രവി നടത്തിയ പരാമർശങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം. രാജ്യസ്നേഹിയായ പട്ടാളക്കാരൻ ആദ്യം സത്യം പറയാൻ പഠിക്കണമെന്നും മല്ലിക പറഞ്ഞു. എമ്പുരാൻ സിനിമയിറങ്ങിയ സമയത്ത് സംഘപരിവാർ സംഘടനകൾ എതിർപ്പ് ഉന്നയിച്ചപ്പോൾ മോഹൻലാൽ മാപ്പെഴുതി തന്ന കടലാസ് തന്റെ കയ്യിലുണ്ടെന്ന് മേജർ രവി പറഞ്ഞിരുന്നു. എന്നാൽ മോഹൻലാൽ മാപ്പെഴുതി തന്ന പേപ്പർ തന്റെ കയ്യിലുണ്ടെന്ന് മേജർ രവി പറഞ്ഞപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്ന് നടി കൂട്ടിച്ചേർത്തു.
അത് കേട്ടപ്പോൾ മേജർ രവിയോട് പുച്ഛം തോന്നിയെന്നും എന്തിനാണ് അദ്ദേഹം അങ്ങനെയൊക്കെ പറഞ്ഞ് ആളായതെന്ന് തനിക്ക് അറിയില്ലെന്നും മല്ലിക പറഞ്ഞു.
Content Highlight: Mallika Sukumaran says the survivor was expelled from AMMA in a hurtful manner