ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഉഷ. ഹസീന ഹനീഫ് എന്നാണ് യഥാർത്ഥ പേര്. അഭിനേത്രി മാത്രമല്ല ഗായികയും അവതാരകയും കൂടിയാണ് ഉഷ.
ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഉഷ. ഹസീന ഹനീഫ് എന്നാണ് യഥാർത്ഥ പേര്. അഭിനേത്രി മാത്രമല്ല ഗായികയും അവതാരകയും കൂടിയാണ് ഉഷ.
1988ൽ ബാലചന്ദ്രമേനോൻ്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ നായികയായി അവർ അരങ്ങേറ്റം കുറിച്ചു. 70ലധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ച് സംസാരിക്കുകയാണ് ഉഷ.

മലയാള സിനിമയിലെ എല്ലാവരുമായും നല്ല സൗഹൃദം ഉണ്ടായിരുന്നെന്നും എന്നാൽ തൻ്റെ പ്രയാസഘട്ടങ്ങിൽ ആരും ഒപ്പം നിന്നിട്ടില്ലെന്ന് അവർ പറയുന്നു. മലയാള സിനിമയിലെ കുറച്ചുപേര് ചേർന്ന് ‘പുലികൾ’ എന്ന പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നെന്നും എന്നാൽ പെട്ടെന്ന് തന്നെ കാണാതായപ്പോൾ എന്തുപറ്റിയെന്നറിയാൻ വിളിച്ചത് തെസ്‌നി ഖാൻ ആണെന്നും നടി പറഞ്ഞു.
അപ്പോൾ താൻ കാര്യങ്ങളൊക്കെ തെസ്‌നി ഖാനോട് പറഞ്ഞെന്നും ആ സമയത്ത് തന്നെ സഹായിച്ചത് തെസ്‌നിയും സീമ ജി. നായരുമാണെന്നും അവരാണ് തൻ്റെ ഉറ്റസുഹൃത്തുക്കളെന്നും ഉഷ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.

‘മുമ്പ് മലയാള സിനിമയിലെ എല്ലാവരും ഞാനുമായും എൻ്റെ വീടുമായും നിരന്തരം ബന്ധമുണ്ടായിരുന്നു. പക്ഷേ, പ്രയാസങ്ങളിൽ സുഹൃത്തുക്കൾ ആരുമുണ്ടായിരുന്നില്ല കൂടെ നിൽക്കാൻ. ഞങ്ങൾ കുറച്ചുപേർ ചേർന്ന് ‘പുലികൾ’ എന്ന പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നു. എന്നെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഗ്രൂപ്പിൽ കാണാതായി.
എന്തുപറ്റി എന്നറിയാൻ തെസ്‌നി ഖാൻ വിളിച്ചു. ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് തെസ്നിയോട് സങ്കടങ്ങൾ പറഞ്ഞു. ആ സമയത്ത് കൂടുതൽ സഹായിച്ചത് തെസ്‌നിയും സീമ ജി. നായരുമാണ്. ഉറ്റസുഹൃത്തുക്കൾ അവരാണെന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു,’ ഉഷ പറയുന്നു.
Content Highlight: Malayalam Actress Talking about her friendship in Malayalam Cinema