സിനിമാ- ടെലിവിഷൻ നടിയും ക്ലാസിക്കൽ നർത്തകിയുമാണ് മാളവിക വെയിൽസ്. മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് പൊന്നമ്പിളി, മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നീ സീരിയലുകളിൽ അഭിനയിച്ചു. ഇപ്പോൾ തൻ്റെ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക.
അച്ഛനായിരുന്നു തനിക്കെല്ലാമെന്നും അച്ഛൻ മരിച്ച ശേഷമാണ് താൻ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തതെന്നും മാളവിക പറയുന്നു. അച്ഛൻ്റെ മരണശേഷം താൻ ഡിപ്രഷനിലായെന്നും പിന്നീട് കുറച്ചുനാളുകൾക്ക് ശേഷമാണ് അഭിനയത്തിലേക്ക് വന്നതെന്നും നടി പറഞ്ഞു.
പൊന്നമ്പിളിയുടെ പ്രൊഡ്യൂസറാണ് തന്നെ അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും ചെയ്‌ത എല്ലാ സീരിയലുകളും ഇഷ്‌ടമാണെന്നും അവർ പറയുന്നു.
പൊന്നമ്പിളിയിലെ പൊന്നുവാണ് ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന കഥാപാത്രമെന്നും തമിഴിൽ അവതരിപ്പിച്ച പ്രേത കഥാപാത്രവും ആളുകൾ ഓർക്കുന്നതിൽ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു.
‘അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും താങ്ങായും തണലായും ഉണ്ടായിരുന്നത്. അച്ഛൻ മരിച്ച ശേഷമാണ് ഞാൻ സിനിമകൾ ചെയ്യാത്തതും അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തതും. കുറച്ചുനാൾ വിട്ടുനിന്ന ശേഷമാണ് സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുന്നത്. അച്ഛൻ്റെ മരണശേഷവും എനിക്ക് സിനിമാ ഓഫറുകൾ വന്നിരുന്നു. അച്ഛൻ പോയത് എന്നെ ഡിപ്രഷനിലേക്ക് നയിച്ചു. കാരണം എൻ്റെ എല്ലാ കാര്യങ്ങളിലും അച്‌ഛന്റെ സാന്നിധ്യമുണ്ടായിരുന്നു.
പഠനത്തിൽ ശ്രദ്ധിക്കാം, അഭിനയം വിടാം എന്നായിരുന്നു അന്നത്തെ തീരുമാനം. പക്ഷേ, പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിൻ രാഘവൻ സാർ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവന്നു. ആദ്യമൊക്കെ ഒഴിവായെങ്കിലും അവസാനം തീരുമാനം മാറ്റി. ചെയ്‌ത എല്ലാ സീരിയലുകളും ഇഷ്‌ടമാണെങ്കിലും പൊന്നമ്പിളിയിലെ പൊന്നുവാണ് ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നത്. തമിഴിൽ നന്ദിനി സീരിയലിലെ ജാനകി എന്ന ഗോസ്‌റ്റ് കാരക്ടറിനെയും ആളുകൾ ഓർക്കുന്നു എന്നത് സന്തോഷമാണ്,’ മാളവിക വെയിൽസ് പറയുന്നു.
Content Highlight: Malavika Wales Talking about her Acting Career