ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ പട്ടം പോലെയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് മാളവിക മോഹനന്‍. വിഖ്യാത സംവിധായകന്‍ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിലും മാളവിക ഭാഗമായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ പട്ടം പോലെയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് മാളവിക മോഹനന്‍. വിഖ്യാത സംവിധായകന്‍ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിലും മാളവിക ഭാഗമായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ നടിക്ക് സാധിച്ചു. ഇപ്പോള്‍ മാളവിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കോമ്പോയില്‍ എത്തുന്ന സിനിമയാണ് ഇത്.
ഹൃദയപൂര്‍വം സിനിമക്ക് വേണ്ടി സൈന്‍ ചെയ്ത് കഴിഞ്ഞിട്ടും അത് തനിക്ക് ഡൈജസ്റ്റാകാന്‍ കുറച്ച് ആഴ്ചകളെടുത്തുവെന്ന് പറയുകയാണ് മാളവിക. താന്‍ ചെയ്യാന്‍ പോകുന്നത് മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് ചിത്രമാണെന്ന ചിന്തയായിരുന്നു അതിന്റെ കാരണമെന്നും നടി പറയുന്നു.
ആ സിനിമയുടെ മാഗ്നിറ്റിയൂഡ് തനിക്ക് ഇപ്പോഴും തിരിച്ചറിയാന്‍ ആയിട്ടില്ലെന്നും ചിലപ്പോള്‍ സിനിമ റിലീസായതിന് ശേഷമാകും തനിക്കത് മനസിലാകുകയെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഞാന്‍ സിനിമ കാണണം, എന്റെ ചുറ്റുമുള്ളവര്‍ സിനിമ കാണണം. ചിലപ്പോള്‍ അപ്പോഴാകും എനിക്ക് ഈ സിനിമയുടെ മാഗ്നിറ്റിയൂഡ് മനസിലാകുന്നത്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ അത്രയും ഐക്കോണിക്കായ ആളുകളല്ലേ.
എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. എനിക്ക് ചെറുപ്പകാലത്ത് ഏറ്റവും ഫേവറൈറ്റായ സിനിമകളില്‍ ഒന്നായിരുന്നു പട്ടണപ്രവേശം. ഞാന്‍ വീണ്ടും വീണ്ടും റീവാച്ച് ചെയ്യുന്ന ചിത്രം കൂടിയായിരുന്നു അത്,’ മാളവിക മോഹനന്‍ പറയുന്നു.
ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് അതേ ആളുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുകയാണെന്നും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും രണ്ട് ലെജന്റ്‌സുകളാണെന്നും നടി പറഞ്ഞു. ഇരുവരുടെയും കൂടെ മൂന്നോ നാലോ മാസം ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ സാധിച്ചതും അവരോടൊപ്പം സമയം ചെലവഴിക്കാനായതും ഏറ്റവും സന്തോഷം നല്‍കിയ ഒരു കാര്യമായിരുന്നുവെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
Content Highlight: Malavika Mohanan Talks About Sathyan Anthikkad – Mohanlal Movie Pattanapravesham