2001ൽ സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടിയാണ് നവ്യ നായർ. 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നടി എത്തി. ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി.
2001ൽ സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടിയാണ് നവ്യ നായർ. 2002ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നടി എത്തി. ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി.
തന്റെ നിലപാടുകൾ എപ്പോഴും തുറന്ന് പറയുന്ന നടി കൂടിയാണ് നവ്യ. താരസംഘടനയായ AMMA തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറുയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് നവ്യ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ഇപ്പോൾ പിൻമാറിയ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

‘താരസംഘടനയുടെ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാവരെയും കാണാൻ കഴിയുന്നത് വലിയ സന്തോഷം നൽകാറുണ്ട്. പ്രത്യേകിച്ച് പ്രായമായവരെ കാണുമ്പോൾ. അവരുടെ സ്‌നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറെടുത്തത്.
എന്നാൽ ഞാൻ നോക്കുമ്പോൾ നല്ല സുഹൃത്തുക്കളായവർ പോലും ചാനൽ ചർച്ചകളിൽ ഒക്കെ പോയി പരസ്പരം ചെളി വാരിയെറിയുന്നു! സ്വകാര്യമായി സംസാരിച്ചത് അവർ മാധ്യമങ്ങളോട് മത്സരിച്ച് വെളിപ്പെടുത്തുന്നു! ആരോഗ്യകരമല്ലാത്ത ആ കാഴ്ച കണ്ടപ്പോൾ തീരുമാനിച്ചു, മത്സരത്തിനില്ല,’ നവ്യ നായർ പറയുന്നു.

പണ്ട് ഇന്നസെന്റ് ഉണ്ടായിരുന്നപ്പോഴുള്ള സൗഹൃദാന്തരീക്ഷം പൂർണമായും നഷ്ടപ്പെട്ടുവെന്നും മത്സരിച്ചിട്ട് വെറുതെ എന്തിനാണ് ശത്രുക്കളുടെ എണ്ണം കൂട്ടുന്നത് എന്നും നവ്യ ചോദിക്കുന്നു.
AMMAയുടെ തലപ്പത്ത് സ്ത്രീകൾ എത്തിയത് വലിയ കാര്യമാണെന്നും അവർക്ക് നന്നായി മുന്നോട്ടുപോകണമെങ്കിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും നവ്യ കൂട്ടിച്ചേർത്തു.
നവ്യയുടെ ഏറ്റവും പുതിയ ചിത്രം പാതിരാത്രിയാണ്. നവ്യക്കൊപ്പം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
Content Highlight: Making private conversations public; Navya Nair on AMMA election withdrawal