സിനിമ ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. 2019 ൽ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് മാർച്ച് 27 ന് എമ്പുരാൻ എത്തുന്നത്. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്.
ഇപ്പോൾ സിനിമയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂർ ജാങ്കോ സ്പേസിൽ സംസാരിക്കുന്നു. പൃഥ്വിരാജ് എന്ന നടൻ ഒറ്റ ടേക്കിൽ തന്നെ എല്ലാം ഓക്കെ ആക്കുന്ന നടനാണ് അദ്ദേഹം പറയുന്നു. താൻ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുമ്പോൾ പൃഥ്വിരാജ് ഒറ്റനോട്ടത്തിൽ സ്കാൻ ചെയ്ത് എടുക്കുന്നതുപോലെ സ്ക്രിപ്റ്റ് ഡയലോഗുകൾ മനപ്പാഠമാക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ശ്രീജിത്ത് പറയുന്നു.
നടൻ എന്ന രീതിയിലും സംവിധായകൻ എന്ന രീതിയിലും പൃഥ്വിരാജിന് ഒരുപാട് വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും തനിക്കിഷ്ടം രാജുവെന്ന സംവിധായകനെ ആണെന്നും ശ്രീജിത്ത് ഗുരുവായൂർ പറയുന്നു.
‘രാജു വന്നത് മുതൽ ഫസ്റ്റ് ടേക്കിൽ ഓക്കേ ആക്കുന്ന ആക്ടർ ആണ്. ഇതെല്ലാം ഒരുപാടാളുകൾ മുൻപും പറഞ്ഞിട്ടുള്ള കാര്യമാണ്. ഞാൻ അസിസ്റ്റന്റ് ആയി വർക്ക് ചെയുമ്പോൾ ക്യാമറക്ക് അടുത്ത് നിന്ന് കാണുന്നതാണ് അദ്ദേഹത്തിനെ. ഒറ്റ നോട്ടത്തിൽ തന്നെ സ്കാൻ ചെയ്തെടുക്കുന്ന സ്ക്രിപ്റ്റ് ഡയലോഗുകളും അതിന്റെ ഡെലിവറികളുമാണ്.
ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കഴിവ് ഒത്തിരിയായിരുന്നു .പിന്നീട് പോകേ പോകേ പല പല ആളുകളുമായുള്ള ഇൻട്രാക്ഷൻസിലൂടെ രാജു പിന്നെയും ഒരുപാട് മുമ്പോട്ട് പോയി. ഒരു നടൻ എന്ന രീതിയിൽ അദ്ദേഹത്തിന്റെ വളർച്ചയെക്കാൾ കൂടുതൽ എനിക്കിഷ്ട്ടം രാജു എന്ന സംവിധായകനെ ആണ്,’ ശ്രീജിത്ത് പറയുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ ആണ് ശ്രീജിത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വരുന്നത്. ട്രാഫിക്, മിലി, ആക്ഷന്‍ ഹീറോ ബിജു, നയന്‍, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ ചിത്രങ്ങളുടെ മേക്കപ്പ് നിര്‍വഹിച്ചത് ശ്രീജിത്തായിരുന്നു.
Content Highlight: Makeup Artist Sreejith Guruvayoor about Prithviraj Sukumaran